ഇ​എം​എ​സ് സ്റ്റേ​ഡി​യം: ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു കാ​യി​ക​മ​ന്ത്രി
Wednesday, August 4, 2021 10:06 PM IST
അ​മ്പ​ല​പ്പു​ഴ: ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മാ​ണം ത​ട​സ​ങ്ങ​ൾ നീ​ക്കി ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് എ​ച്ച്. സ​ലാം എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് അ​നു​സ​രി​ച്ച് 9.5 കോ​ടി രൂ​പ മു​ട​ക്കി പ​ദ്ധ​തി ആ​രം​ഭി​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ കാ​യി​ക മ​ന്ത്രി അ​ബ്ദു​ൾ റ​ഹ്മാ​ൻ മ​റു​പ​ടി ന​ൽ​കി.
ഇ​എം​എ​സ് സ്റ്റേ​ഡി​യം, അ​മ്പ​ല​പ്പു​ഴ ഗ​വ. കോ​ള​ജ് സ്റ്റേ​ഡി​യം എ​ന്നി​വ സം​ബ​ന്ധി​ച്ച് ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം​എ​ൽ​എ ക​ത്തു ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​യി​ക മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം യോ​ഗം ചേ​ർ​ന്നു. സ്റ്റേ​ഡി​യ​ത്തി​ന്‍റെ പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് അ​നു​സ​രി​ച്ച് 9.5 കോ​ടി രൂ​പ മു​ട​ക്കി ഫു​ട്ബോ​ൾ കോ​ർ​ട്ട്, 8-ലൈ​ൻ 400 മീ​റ്റ​ർ സി​ന്ത​റ്റി​ക് ട്രാ​ക്ക് എ​ന്നി​വ നി​ർ​മി​ക്കും. ഭൂ​മി സം​ബ​ന്ധ​മാ​യി നി​ല നി​ൽ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ജി​ല്ലാ​ത​ല യോ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കും. ന​ഗ​ര​സ​ഭാ ഭ​ര​ണസ​മി​തി കാ​യി​ക വ​കു​പ്പു​മാ​യി ധാ​ര​ണാ​പ​ത്രം ‍ഒ​പ്പി​ട്ടി​രു​ന്നു. ജി​ല്ലാ​ത​ല യോ​ഗ​ത്തി​നു ശേ​ഷം നി​ർ​മാ​ണ​മാ​രം​ഭി​ക്കും.