പ്രതിഷേധ ധർണ
Wednesday, August 4, 2021 10:06 PM IST
മാ​വേ​ലി​ക്ക​ര: മ​ന്ത്രി ശി​വ​ന്‍​കു​ട്ടി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​ിറ്റി താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ന്പി​ല്‍ ധ​ര്‍​ണ ന​ട​ത്തി. യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ അ​ഡ്വ. ബി. ​രാ​ജ​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ അ​നീ​വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ചേ​ർ​ത്ത​ല: നി​യ​മ​സ​ഭ​യ്ക്ക​ക​ത്ത് അ​ക്ര​മം ന​ട​ത്തി​യ​തി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ചേ​ർ​ത്ത​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ചേ​ർ​ത്ത​ല താ​ലൂക്കോഫീസി​ന് മു​ന്നി​ൽ ന​ട​ന്ന സ​മ​രം ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് നേ​താ​വ് ക​ള​ത്തി​ൽ വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​വി സു​ന്ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ചെ​യ​ർ​മാ​ൻ സി.​കെ. ഷാ​ജി​മോ​ഹ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മ​ങ്കൊ​മ്പ് : മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി രാ​ജി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ങ്കൊ​മ്പ് എ​ഇ​ഒ​ ഓ​ഫീ​സി​നു മു​മ്പി​ൽ ധ​ർ​ണ ന​ട​ത്തി. കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ ജോ​സ​ഫ് ചേ​ക്കോ​ട​ൻ അധ്യക്ഷ​ത വ​ഹി​ച്ചു.