കി​ട​ങ്ങ​റ കെ​സി പാ​ലം പൊ​ളി​ച്ചുനി​ർ​മി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Wednesday, August 4, 2021 10:06 PM IST
മ​ങ്കൊ​മ്പ് : ന​വീ​ക​ര​ണ ജോ​ലി​ക​ളു​ടെ ഭാ​ഗ​മാ​യി എ​സി റോ​ഡ് മൂ​ന്നു വ​ർ​ഷ​ക്കാ​ല​ത്തോ​ളം അ​ട​ച്ചി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കി​ട​ങ്ങ​റ കെ​സി പാ​ലം പൊ​ളി​ച്ചു നി​ർ​മി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കേ​ര​ള കോ​ൺ​ഗ്ര​സ് വെ​ളി​യ​നാ​ട് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്രഹാം സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ള്ളപ്പൊ​ക്ക​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ട​നാ​ട്ടി​ലെ ഭൂ​രി​ഭാ​ഗം ജ​ന​ങ്ങ​ളും ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തേ​ക്കാ​ണു ര​ക്ഷ​പ്പെ​ടു​ന്ന​ത്. ജ​ല​നി​ര​പ്പു​യ​രു​ന്ന സ​മ​യ​ത്ത് ഉ​യ​രം കു​റ​ഞ്ഞ പാ​ല​ത്തി​നു കീ​ഴി​ൽക്കൂ​ടി ബോ​ട്ടു​ക​ൾ ക​ട​ന്നു​പോ​കു​ക​യി​ല്ല. ഒ​രു ജ​ന​ത​യെ മു​ഴു​വ​ൻ ദു​രി​ത​ത്തി​ലാ​ക്കു​ന്ന കെ​സി പാ​ലം യു​ദ്ധ​കാ​ല​ാടി​സ്ഥാ​ന​ത്തി​ൽ ഉ​യ​ർ​ത്തി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​ള​യ​കാ​ല​ത്തു ടോ​റ​സ് ലോ​റി ഉ​ൾ​പ്പെടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ലാ​ണു ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ച്ച​ത്. എ​ന്നാ​ൽ റോ​ഡു​പ​ണി കാ​ര​ണം ഇ​തു സാ​ധ്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി​ച്ച​ൻ ക​ൽ​ക്കി​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ബു തോ​ട്ടു​ങ്ക​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ന​ൽ മൂ​ല​യി​ൽ, അ​നു ഏ​ബ്ര​ഹാം, ബി​ജു ചെ​റു​കാ​ട്, എം.​വി. ചാ​ക്കോ, അ​നി​യ​ച്ച​ൻ കൊ​ച്ചു കു​ന്നേ​ൽ, ജോ​ർ​ജ് ച​ന്ദ്ര​ത്തു വാ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.