കാ​സ്ന​ബ് ബോ​ഗി നി​ർ​മാ​ണം ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തി​യാ​യി
Wednesday, August 4, 2021 10:04 PM IST
ആ​ല​പ്പു​ഴ: പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​മാ​യ ചേ​ർ​ത്ത​ല ഓ​ട്ടോ​കാ​സ്റ്റ് പു​ത്ത​ൻ ഉ​ണ​ർ​വി​ലേ​ക്ക്. ഉ​ത്ത​ര റെ​യി​ൽ​വേ​ക്കാ​യി ഓ​ട്ടോ​കാ​സ്റ്റി​ൽ നി​ർ​മി​ച്ച ആ​ദ്യ ട്രെ​യി​ൻ ബോ​ഗി ആ​റി​നു ക​യ​റ്റി അ​യ​യ്ക്കും. വ്യ​വ​സാ​യ- നി​യ​മ മ​ന്ത്രി പി. ​രാ​ജീ​വ് വൈ​കു​ന്നേ​രം 5.30നു ​ഓ​ട്ടോ​കാ​സ്റ്റി​ൽ ഫ്ലാ​ഗ്ഓ​ഫ് ചെ​യ്യും. അ​മൃ​ത്സ​ർ സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ വ​ർ​ക്ക് ഷോ​പ്പി​ലേ​ക്കാ​ണ് ബോ​ഗി അ​യ​യ്ക്കു​ക. ഉ​ത്ത​ര റെ​യി​ൽ​വേ പ​ഞ്ചാ​ബ് സോ​ണി​നു​ള്ള ഗു​ഡ്സ് വാ​ഗ​ണി​ന് ആ​വ​ശ്യ​മാ​യ അ​ഞ്ചു കാ​സ്ന​ബ് ബോ​ഗി​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു 2020 മാ​ർ​ച്ചി​ൽ ആ​ണ് ഓ​ട്ടോ​കാ​സ്റ്റി​നു ഓ​ർ​ഡ​ർ ല​ഭി​ച്ച​ത്. ബാ​ക്കി​യു​ള്ള നാ​ലു ബോ​ഗി​ക​ളു​ടെ നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി സെ​പ്റ്റം​ബ​റി​ൽ ക​യ​റ്റി അ​യ​യ്ക്കും.
വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഉ​ത്പാ​ദ​ന​ശേ​ഷി വ​ർ​ധി​പ്പി​ച്ചു കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ചു മു​ന്നോ​ട്ടു​പോ​കാ​നാ​ണ് ഓ​ട്ടോ​കാ​സ്റ്റി​ന്‍റെ ല​ക്ഷ്യം. കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്തും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ക​മ്പ​നി​യു​ടെ ഉ​ത്പാ​ദ​നം മി​ക​ച്ച രീ​തി​യി​ൽ വ​ർ​ധി​പ്പി​ക്കാ​ൻ ഓ​ട്ടോ​കാ​സ്റ്റി​നു സാ​ധി​ച്ചു. ഏ​ക​ദേ​ശം ര​ണ്ട​ര​ല​ക്ഷ​ത്തി​ലേ​റെ​യാ​ണ് കാ​സ് ന​ബ് ബോ​ഗി​യു​ടെ നി​ർ​മാ​ണ​ത്തി​നു​ള്ള ചെ​ല​വ്. ബോ​ഗി നി​ർ​മാ​ണ​ത്തി​ലൂ​ടെ ക​മ്പ​നി​യു​ടെ വാ​ർ​ഷി​ക വ​ര​വി​ൽ നാ​ലു കോ​ടി​യു​ടെ വ​ർ​ധ​ന​യാണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
ഇ​തു​വ​രെ സ്വ​കാ​ര്യ മേ​ഖ​ല​യെ ആ​ശ്ര​യി​ച്ചു മാ​ത്ര​മാ​ണ് റെ​യി​ൽ​വേ ച​ര​ക്ക് തീ​വ​ണ്ടി​ക​ളു​ടെ വാ​ഗ​ണു​ക​ൾ ആ​വ​ശ്യാ​നു​സ​ര​ണം ല​ഭ്യ​മാ​ക്കി വ​ന്നി​രു​ന്ന​ത്. കാ​സ്ന​ബ് ബോ​ഗി​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന ച​ര​ക്കു തീ​വ​ണ്ടി ബോ​ഗി​യു​ടെ സാ​മ്പി​ൾ ഓ​ട്ടോ​കാ​സ്റ്റി​ൽ വി​ജ​യ​ക​ര​മാ​യി നി​ർ​മി​ക്കു​ക​യും ആ​ർ​ഡി​എ​സ്ഒ അം​ഗീ​കാ​രം ല​ഭി​ക്കു​ക​യും ചെ​യ്തു. പ്ര​തി​വ​ർ​ഷം ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ബോ​ഗി​ക​ളാ​ണ് റെ​യി​ൽ​വേ ശ​രാ​ശ​രി വാ​ങ്ങു​ന്ന​ത്.
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റെ​യി​ൽ​വേ​യു​ടെ പ​ല ഓ​ൺ​ലൈ​ൻ ടെ​ൻ​ഡ​റു​ക​ളി​ലും പ​ങ്കെ​ടു​ത്ത​തിലൂ​ടെ​യാ​ണ് അ​മൃ​ത​്സ​റി​ലെ സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ വ​ർ​ക്ക്ഷോ​പ്പി​ലേ​ക്കു​ള്ള അ​ഞ്ചു ബോ​ഗി​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നു​ള്ള ആ​ദ്യ ഓ​ർ​ഡ​ർ ഓ​ട്ടോ​കാ​സ്റ്റി​നു ല​ഭി​ച്ച​ത്.