ഡോ​ക്ട​റെ മ​ർ​ദി​ച്ച കേ​സി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് മു​ൻ​കൂ​ർ ജാ​മ്യം
Wednesday, August 4, 2021 10:04 PM IST
മങ്കൊന്പ്: കൈ​ന​ക​രി​യി​ൽ ഡോ​ക്ട​റെ മ​ർ​ദി​ച്ച കേ​സി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നു ആ​ല​പ്പു​ഴ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു. കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും റി​ട്ട. അ​ധ്യാ​പ​ക​നു​മാ​യ എം.​സി. പ്ര​സാ​ദി​നാ​ണ് ആ​ല​പ്പു​ഴ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി കെ.​കെ. സു​ജാ​ത മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.
ഈ ​മാ​സം 11നു ​മു​മ്പ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മു​മ്പാ​കെ ഹാ​ജ​രാ​ക​ണ​മെ​ന്നും, ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം ജാ​മ്യ​ത്തി​ൽ വി​ട​ണ​മെ​ന്നു​മാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. ക​ഴി​ഞ്ഞ​മാ​സം 24ന് ​വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് ഡോ​ക്ട​ർ​ക്കു നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും മ​ർ​ദി​ച്ച​തി​നും അ​സ​ഭ്യം വി​ളി​ച്ച​തി​നും നെ​ടു​മു​ടി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ​ന്നാം​പ്ര​തി​യാ​ണ്. സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ മ​റ്റു പ്ര​തി​ക​ളും ഉ​ണ്ട് .
150 പേ​ർ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കാ​നാ​യി ആ​ദ്യം തീ​രു​മാ​നി​ച്ച​ത് .പി​ന്നീ​ട് 30 പേ​ർ​ക്കു​ള്ള വാ​ക്സി​ൻ കൂ​ടി ല​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പേ​രു​ന​ൽ​കി​യ പ​ത്തു​പേ​ർ​ക്കു വാ​ക്സി​ൻ ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ബ​ഹ​ള​ത്തി​നി​ട​യി​ൽ ഡോ​ക്ട​ർ​ക്ക് മ​ർ​ദ​ന​മേ​ൽ​ക്കു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​സ​ന്‍റ് പ്ര​സാ​ദി​നു വേ​ണ്ടി അ​ഭി​ഭാ​ഷ​ക​നാ​യ ചെ​റി​യാ​ൻ കു​രു​വി​ള​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ർ​വ​ഹ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യ​തെ​ന്ന പ്ര​തി​ഭാ​ഗം വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു.
വിഷയവുമായി ബന്ധപ്പെട്ട് ഡോക്ടർമാരുടെ സമരം കൂടാ തെ വിവിധ രാഷ്ട്രീയ പാർട്ടിക ളുടെ നേതൃത്വത്തിലും കുട്ട നാട്ടിൽ സമരങ്ങൾ അരങ്ങേറി യിരുന്നു.