നി​ബ​ന്ധ​ന​ക​ളോ​ടെ ഹൗ​സ് ബോ​ട്ടു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​നു​മ​തി
Wednesday, August 4, 2021 10:04 PM IST
ആ​ല​പ്പു​ഴ: നി​ബ​ന്ധ​ന​ക​ളോ​ടു​കൂ​ടി ജി​ല്ല​യി​ൽ ഹൗ​സ്ബോ​ട്ടു​ക​ൾ - ശി​ക്കാ​ര വ​ള്ള​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ ഉ​ത്ത​ര​വാ​യി. കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ത്ത ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മേ ഹൗ​സ് ബോ​ട്ടു​ക​ൾ, ശി​ക്കാ​ര വ​ള്ള​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​വാ​ൻ പാ​ടു​ള്ളൂ. ഹൗ​സ് ബോ​ട്ടു​ക​ളി​ൽ -ശി​ക്കാ​ര വ​ള്ളങ്ങ​ളി​ൽ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടു​ത്ത ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റോ കോ​വി​ഡ് വാ​ക്സി​ൻ ഒ​രു ഡോ​സ് സ്വീ​ക​രി​ച്ച​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റോ ഹാ​ജ​രാ​ക്ക​ണം. എ​ല്ലാ ദി​വ​സ​വും അ​ണു​വി​മു​ക്ത​മാ​ക്കി​യ​തി​ന് ശേ​ഷം മാ​ത്ര​മേ ഹൗ​സ് ബോ​ട്ടു​ക​ൾ-​ശി​ക്കാ​ര വ​ള്ള​ങ്ങ​ൾ യാ​ത്ര​യ്ക്കാ​യി സ​ജ്ജ​മാ​ക്കു​വാ​ൻ പാ​ടു​ള്ളൂ. ഇ​തി​ലേ​ക്കാ​യി യൂ​സ​ർ ഫീ ​ഒ​രു ഹൗ​സ് ബോ​ട്ടി​ന് ഒ​രു ദി​വ​സം 100 രൂ​പ​യും ഒ​രു ശി​ക്കാ​ര വ​ള്ള​ത്തി​ന് 20 രൂ​പ എ​ന്ന ക്ര​മ​ത്തി​ൽ ഡി​ടി​പി​സി​ക്ക് കൈ ​മാ​റേ​ണ്ട​താ​ണ്.
പു​ന്ന​മ​ട ഫി​നി​ഷിം​ഗ് പോ​യി​ന്‍റ്, പ​ള്ളാ​ത്തു​രു​ത്തി ഹൗ​സ് ബോ​ട്ട് ടെ​ർ​മി​ന​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു മാ​ത്രം ബോ​ർ​ഡിം​ഗ് പാ​സു​ക​ൾ ഡി​ടി​പി​സി മു​ഖേ​ന വി​ത​ര​ണം ചെ​യ്യ​ണം.
എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പൂ​ർ​ണ​മാ​യും പാ​ലി​ക്ക​പ്പെ​ടു​ന്നു എ​ന്നു​റ​പ്പ് വ​രു​ത്തി​യ​തി​നു ശേ​ഷം മാ​ത്ര​മേ ബോ​ർ​ഡിം​ഗ് പാ​സു​ക​ൾ അ​നു​വ​ദി​ക്കൂ. യാ​ത്ര​യ്ക്കു​ള്ള ബോ​ർ​ഡിം​ഗ് പാ​സി​ല്ലാ​തെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ഹൗ​സ്ബോ​ട്ടു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​വാ​ൻ പാ​ടു​ള്ള​ത​ല്ല.
ശി​ക്കാ​ര വ​ള്ള​ങ്ങ​ൾ​ക്കാ​യു​ള്ള ബോ​ർ​ഡിം​ഗ് പാ​സ് ഡി​ടി​പി​സി ഓ​ഫീ​സി​ൽ നി​ന്നും വി​ത​ര​ണം ചെ​യ്യേ​ണ്ട​താ​ണ്. ഈ ​സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ ഡി​ടി​പി​സി​യും 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ ഹൗ​സ് ബോ​ട്ടു​ക​ളു​ടെ സം​ഘ​ട​ന​ക​ളും ഏ​ർ​പ്പാ​ടു ചെ​യ്യേ​ണ്ട​താ​ണ്.
ഉ​ത്ത​ര​വു​ക​ൾ ല​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ 2005 ദു​ര​ന്ത​നി​വാ​ര​ണ നി​യ​മം, 2021ലെ ​സാം​ക്ര​മി​ക രോ​ഗ​നി​യ​മം എ​ന്നി​വ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ഡി​ടി​പി​സി സെ​ക്ര​ട്ട​റി, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ടർ ടൂ​റി​സം , പോ​ർ​ട്ട് ഓ​ഫീ​സ​ർ എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.