ജി​ല്ല​യി​ല്‍ 15,041 ഓ​ണ​ക്കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു
Tuesday, August 3, 2021 10:09 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ എ​ല്ലാ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്കും റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി ന​ല്‍​കു​ന്ന സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ജി​ല്ല​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. എഎവൈ വി​ഭാ​ഗ​ത്തി​ലെ 40,279 കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കി​റ്റു ന​ല്‍​കു​ക. ഇ​തി​ന​കം എഎവൈ വി​ഭാ​ഗ​ത്തി​ലെ 13,980 കാ​ര്‍​ഡ് ഉ​ട​മ​ക​ള​ട​ക്കം ജി​ല്ല​യി​ല്‍ 15,041 കു​ടും​ബ​ങ്ങ​ള്‍​ക്ക് ഓ​ണ​ക്കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.
അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ല്‍ 2,947, ചെ​ങ്ങ​ന്നൂ​ര്‍ താ​ലൂ​ക്കി​ല്‍ 1369, ചേ​ര്‍​ത്ത​ല താ​ലൂ​ക്കി​ല്‍ 3542, കാ​ര്‍​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ 3357, കു​ട്ട​നാ​ട് താ​ലൂ​ക്കി​ല്‍ 1309, മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ല്‍ 2517 കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്കു​മാ​ണ് ഇ​തു​വ​രെ സൗ​ജ​ന്യ ഓ​ണ​ക്കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത്.
ഒ​രു കി​ലോ പ​ഞ്ച​സാ​ര, അ​ര​ലി​റ്റ​ര്‍ വെ​ളി​ച്ചെ​ണ്ണ, 500 ഗ്രാം ​ചെ​റു​പ​യ​ര്‍, തു​വ​ര​പ്പ​രി​പ്പ്, തേ​യി​ല, മു​ള​ക്/​മു​ള​കു​പൊ​ടി, മ​ഞ്ഞ​ള്‍, സേ​മി​യ/​പാ​ല​ട/​ഉ​ണ​ക്ക​ല​രി, ക​ശു​വ​ണ്ടി​പ്പ​രി​പ്പ്, ഏ​ല​യ്ക്ക, നെ​യ്യ്, ശ​ര്‍​ക്ക​ര​വ​ര​ട്ടി/​ഉ​പ്പേ​രി, ആ​ട്ട, പൊ​ടി​യു​പ്പ്, ശ​ബ​രി ബാ​ത്ത് സോ​പ്പ്, തു​ണി​സ​ഞ്ചി എ​ന്നി​വ​യ​ട​ക്കം 15 ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളാ​ണ് സൗ​ജ​ന്യ ഓ​ണ​ക്കി​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ജി​ല്ല​യി​ല്‍ ആ​കെ 6,04,962 റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ളാ​ണു​ള്ള​ത്. എ​എ​വൈ വി​ഭാ​ഗ​ത്തി​ലെ കാ​ര്‍​ഡു​കാ​ര്‍​ക്കു​ള്ള വി​ത​ര​ണ​ത്തി​നുശേ​ഷം മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 2,53,972 കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ന​ട​ത്തും. മു​ന​ഗ​ണ​നാ​നേ​ത​ര സ​ബ്‌​സി​ഡി വി​ഭാ​ഗ​ത്തി​ലെ 1,42,219 പേ​ര്‍​ക്കും ശേ​ഷ​മു​ള്ള മു​ന​ഗ​ണ​നാ​നേ​ത​ര നോ​ണ്‍ സ​ബ്‌​സി​ഡി വി​ഭാ​ഗ​ത്തി​ലെ 1,67,590 കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കും ഓ​ണ​ത്തി​ന് കി​റ്റ് ല​ഭി​ക്കും.