ക​ട​ൽ ക​നി​ഞ്ഞു, അ​മ്പ​ല​പ്പു​ഴ​യി​ൽ ചെ​മ്മീ​ൻ ചാ​ക​ര
Tuesday, August 3, 2021 10:09 PM IST
അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ പാ​യ​ൽ കു​ള​ങ്ങ​ര​യി​ൽ ചാ​ക​ര. ക​ട​ൽ​ശാ​ന്ത​മാ​യ​തി​നു ശേ​ഷം ആ​ദ്യ​മാ​യി ഇ​ന്ന​ലെ ചെ​മ്മീ​ൻ ല​ഭി​ച്ചു. ചാ​ക​ര​യി​ലെ പ്ര​ധാ​ന ഇ​ന​മാ​യ നാ​ര​ൻ ചെ​മ്മീ​നാ​ണ് വ​ള്ള​ങ്ങ​ൾ​ക്കു ല​ഭി​ച്ച​ത്. ഒ​രു കി​ലോ 180 രൂ​പ വി​ല വ​ച്ചാ​ണ് ക​ച്ച​വ​ട​ക്കാ​ർ എ​ടു​ത്ത​ത്.

ഇ​വി​ടെ ചാ​ക​ര പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​നു ശേ​ഷം നൂ​റു ക​ണ​ക്കി​നു വ​ള്ള​ങ്ങ​ളാ​ണ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നെ​ത്തി​യ​ത്. ജി​ല്ല​യു​ടെ തീ​ര​ത്തു നി​ന്നു​ള്ള പൊ​ന്തു​ക​ളും ആ​ന​ന്ദേ​ശ്വ​രം, പാ​യ​ൽ കു​ള​ങ്ങ​ര ഭാ​ഗ​ത്തെ​ത്തി​യാ​ണ് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് മ​ത്സ്യ​വി​ല്പ​ന​യും ലേ​ല​വും. മ​ത്സ്യം എ​ടു​ക്കാ​നു​ള്ള വാ​ഹ​ന തി​ര​ക്കും ഏ​റി.