പി.​എ​സ്. ക​വ​ല-ചു​ടു​കാ​ട്ടും​പു​റം റോ​ഡ് പു​ന​ര്‍നി​ർ​മി​ക്കു​ന്നു
Tuesday, August 3, 2021 10:06 PM IST
പൂ​ച്ചാ​ക്ക​ൽ: തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ പി.​എ​സ്. ക​വ​ല - ചു​ടു​കാ​ട്ടും​പു​റം റോ​ഡി​ന്‍റെ പു​ന​ര്‍​നി​ർ​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. ദീ​ര്‍​ഘ​നാ​ളാ​യി ശോ​ച്യാവ​സ്ഥ​യി​ലു​ള്ള റോ​ഡ് ടൂ​റി​സം സ​ര്‍​ക്യൂ​ട്ട് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​ത്. 1400 മീ​റ്റ​ര്‍ നീ​ള​മു​ള്ള റോ​ഡി​ന്‍റെ നി​ര്‍​മാ​ണപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഒ​രുമാ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കും.
ടൂ​റി​സം സ​ര്‍​ക്യൂ​ട്ട് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി അ​രൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ പ​തി​നെ​ട്ടോ​ളം റോ​ഡു​ക​ളാ​ണ് പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​ത്. ചുടുകാട്ടുംപുറം റോഡ് ഉൾപ്പെ ടെ നി​ല​വി​ല്‍ അ​രൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ നാ​ലു റോ​ഡു​ക​ളു​ടെ പു​ന​ര്‍​നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ദ​ലീ​മ ജോ​ജോ എം​എ​ല്‍​എ, തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. പ്ര​മോ​ദ്, തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​വി​ശ്വം​ഭ​ര​ന്‍ എ​ന്നി​വ​ര്‍ നി​ർ​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന സ്ഥ​ല​ത്തു സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു.