പെ​രു​ന്നാ​ളും നോ​ന്പാ​ചാ​ര​ണ​വും ഇന്നുമുതൽ
Saturday, July 31, 2021 10:15 PM IST
മാ​വേ​ലി​ക്ക​ര: പു​തി​യ​കാ​വ് സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ക​ത്തീ​ഡ്ര​ലി​ല്‍ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ വാ​ങ്ങി​പ്പു പെ​രു​ന്നാ​ളും 15 നോ​മ്പാ​ചാ​ര​ണ​വും ഇ​ന്നു​മു​ത​ല്‍ 15 വ​രെ ന​ട​ക്കും. ഇ​ന്നു​രാ​വി​ലെ 6.45നു ​കു​ര്‍​ബാ​ന, തു​ട​ര്‍​ന്നു കൊ​ടി​യേ​റ്റ്. ദി​വ​സ​വും രാ​വി​ലെ ആ​റി​നു ന​മ​സ്‌​കാ​രം, കു​ര്‍​ബാ​ന. നാ​ലി​നും ആ​റി​നും 11നും ​രാ​വി​ലെ 10നു ​ധ്യാ​നം. ഒ​ന്പ​തി​നു 6.30നു ​കു​ര്‍​ബാ​ന​ക്കു ഡോ. ​ഗ​ബ്രി​യേ​ല്‍ മാ​ര്‍ ഗ്രീ​ഗോ​റി​യോ​സ് കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.
15നു ​രാ​വി​ലെ 6.45നു ​കു​ര്‍​ബാ​ന, 8.30നു ​പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്, നേ​ര്‍​ച്ച​വി​ള​മ്പ്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം ന​ട​ക്കു​ന്ന പെ​രു​ന്നാ​ള്‍ ച​ട​ങ്ങു​ക​ള്‍ ക​ത്തീ​ഡ്ര​ല്‍ മീ​ഡി​യാ​യി​ലൂ​ടെ ലൈ​വ് ചെ​യ്യും. പെ​രു​ന്നാ​ള്‍ ന​ട​ത്തി​പ്പി​നാ​യി ഫാ.​എ​ബി ഫി​ലി​പ് -വി​കാ​രി, ഫാ.​ജോ​യി​സ് വി.​ജോ​യി-​സ​ഹ​വി​കാ​രി, സൈ​മ​ണ്‍ വ​ര്‍​ഗീ​സ് കൊ​മ്പ​ശേ​രി​ല്‍ -ട്ര​സ്റ്റി, ജി.​കോ​ശി തു​ണ്ടു​പ​റ​മ്പി​ല്‍ -സെ​ക്ര​ട്ട​റി, അ​ല​ക്‌​സാ​ണ്ട​ര്‍ ഫി​ലി​പ്പോ​സ് -ക​ണ്‍​വീ​ന​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​മ്മി​റ്റി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.