സ്കൂ​ൾ മൈ​താ​നം സാ​മൂ​ഹ്യവി​രു​ദ്ധ​ർ കൈ​യേ​റു​ന്നു
Saturday, July 31, 2021 10:11 PM IST
അ​മ്പ​ല​പ്പു​ഴ: സ​ർ​ക്കാ​ർ സ്കൂ​ൾ മൈ​താ​നം സാ​മൂ​ഹ്യ വി​രു​ദ്ധ​ർ കൈ​യേ​റു​ന്നു. കാ​ക്കാ​ഴം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​ന​മാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​യി മാ​റു​ന്ന​ത്. നേ​ര​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​യി​രു​ന്ന സ്കൂ​ളും സ്ഥ​ല​വും സ​ർ​ക്കാ​രി​നു വി​ട്ടു ന​ൽ​കു​ക​യാ​യി​രു​ന്നു.
ഇ​തി​നു ശേ​ഷം സ്കൂ​ളി​ന്‍റെ ചു​മ​ത​ല​യു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്താ​ണ് മൈ​താ​ന​ത്തി​ന് ചു​റ്റു​മ​തി​ലും ഗേ​റ്റും നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ കു​റ​ച്ചു​നാ​ളു​ക​ൾ​ക്കു ശേ​ഷം ഗേ​റ്റും പൂ​ട്ടും ത​ക​ർ​ത്ത് മൈ​താ​നം സാ​മൂ​ഹ്യവി​രു​ദ്ധ​ർ താ​വ​ള​മാ​ക്കു​ക​യാ​യി​രു​ന്നു. പ​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​യി നി​ര​വ​ധി യു​വാ​ക്ക​ളാ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ഇ​വി​ടെ​യെ​ത്തി ല​ഹ​രി വ​സ്തു ഉ​പ​ഭോ​ഗ​വും വി​ല്പ​ന​യും ന​ട​ത്തു​ന്ന​ത്. പ​ക​ൽ സ​മ​യം പ​രി​സ​ര​വാ​സി​ക​ൾ ക​ന്നു​കാ​ലി​ക​ളെ കെ​ട്ടു​ന്ന​തും ഇ​വി​ടെ​യാ​ണ്. ഇ​പ്പോ​ൾ സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ മൈ​താ​ന​ത്ത് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ പി​ടി​മു​റു​ക്കി​യി​രി​ക്കു​ക​യാ​ണ്. മൈ​താ​നം സം​ര​ക്ഷി​ക്കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.