ക​ളീ​ക്ക​ല്‍ ക​ലു​ങ്ക് പാ​ല​ത്തി​ല്‍ അ​പ​ക​ടം തു​ട​ർ​ക്ക​ഥ
Saturday, July 31, 2021 10:11 PM IST
എ​ട​ത്വ: കൈ​വരി​യി​ല്ലാ​ത്ത ക​ളീ​ക്ക​ല്‍ ക​ലു​ങ്ക് പാ​ല​ത്തി​ല്‍ അ​പ​ക​ടം തു​ട​ര്‍​ക​ഥ​യാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ജോ​ലി​ക​ഴി​ഞ്ഞ് സ്‌​കൂ​ട്ട​റി​ല്‍ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ ചെ​ക്കി​ടി​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി പാ​ല​ത്തി​ന്‍റെ സി​മ​ന്‍റ് പ്ലാ​റ്റ്ഫോ​മി​ല്‍ തെ​ന്നി തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണി​രു​ന്നു. സ​മീ​പ​വാ​സി​ക​ള്‍ ഓ​ടി​യെ​ത്തി​യാ​ണ് യു​വ​തി​യേ​യും, സ്‌​കൂ​ട്ട​റും ക​ര​യ്ക്കെ​ത്തി​ച്ച​ത്.

റോ​ഡി​ല്‍ നി​ന്നു വ​ള​വു തി​രി​ഞ്ഞു​ള്ള പാ​ല​മാ​യ​തി​നാ​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്ര​ണം തെ​റ്റി തോ​ട്ടി​ല്‍ പ​തി​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. വ​ള​വു തി​രി​ഞ്ഞെ​ത്തു​ന്ന കാ​റി​ന്‍റെ വീ​ല്‍ പാ​ല​ത്തി​നു പു​റ​ത്തേ​ക്കു തെ​ന്നി​മാ​റി വാ​ഹ​ന​ത്തി​ന് കേ​ടു​പ​റ്റു​ക​യും, യാ​ത്ര​ക്കാ​ര്‍​ക്ക് അ​പ​ക​ടം സം​ഭ​വി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്. നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് പ​ല​രു​ടെ​യും ജീ​വ​ഹാ​നി​യി​ല്‍ ക​ലാ​ശി​ക്കാ​ത്ത​ത്. പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ ഘ​ട്ട​ത്തി​ല്‍ ഇ​രു​മ്പു കൈ​വ​രി സ്ഥാ​പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് കൈ​വ​രി തു​രു​മ്പി​ച്ചു പൂ​ര്‍​ണ​മാ​യി അ​ട​ര്‍​ന്നു​പോ​യി​രു​ന്നു.

പ​തി​റ്റാ​ണ്ടു​ക​ളാ​യി കൈ​വ​രി​യി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ക​ളീ​ക്ക​ല്‍ പാ​ലം കി​ട​ക്കു​ന്ന​ത്. കൈ​വ​രി പു​നഃ​സ്ഥാ​പി​ക്കാ​ന്‍ മാ​റി​മാ​റി വ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ള്‍ ത​യാ​റാ​യി​ല്ല. പ​ച്ച ജം​ഗ്ഷ​നി​ല്‍ നി​ന്നും പോ​ച്ച-​ഹ​രി​പ്പാ​ട് റൂ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ യാ​ത്ര​ക്കാ​ര്‍ ഏ​റെ ആ​ശ്ര​യി​ക്കു​ന്ന റോ​ഡി​ലെ ക​ലു​ങ്ക് പാ​ല​മാ​ണ് കൈ​വി​രി​യി​ല്ലാ​തെ അ​പ​ക​ടം പ​തി​വാ​കു​ന്ന​ത്. പാ​ല​ത്തി​ന് കൈ​വ​രി സ്ഥാ​പി​ക്കാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.