രാ​മാ​യ​ണ മേ​ള​യ്ക്ക് നാ​ളെ തു​ട​ക്കം
Friday, July 30, 2021 11:43 PM IST
മാ​ന്നാ​ര്‍: തൃ​ക്കു​ര​ട്ടി മ​ഹാ​ദേ​വ സേ​വാ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന 19-ാമ​ത് രാ​മാ​യ​ണ​മേ​ള ഞാ​യ​റാ​ഴ്ച ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് തി​രു​വ​ല്ല ദേ​വ​സ്വം​ബോ​ര്‍​ഡ് അ​സി. ക​മ്മീ​ഷ​ണ​ര്‍ കെ.​ആ​ര്‍. ശ്രീ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്യും. 9.30ന് ​പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര ഉ​ദ്ഘാ​ട​നം ക​യ​ര്‍ ബോ​ര്‍​ഡ് അ​സി. ഡ​യ​റ​ക്ട​ര്‍ എം. ​രാ​ധാ​കൃ​ഷ്ണ​ന്‍ കൊ​ട​ക​ര നി​ര്‍​വ​ഹി​ക്കും. സ​മാ​പ​ന​ദി​വ​സ​മാ​യ എ​ട്ടി​ന് എ​ല്‍​പി വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി രാ​മാ​യ​ണ ക​ഥാ​ക​ഥ​നം, യു​പി ത​ലം മു​ത​ല്‍ കോ​ള​ജ് ത​ലം വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി രാ​മാ​യ​ണ​പാ​രാ​യ​ണം എ​ന്നീ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. ഓ​ണ്‍​ലൈ​നാ​യാ​ണ് രാ​മാ​യ​ണ​മേ​ള സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഫോ​ണ്‍: 9562656781, 9061175555, 8281543745, 9446309570.