ജി​ല്ല​യി​ല്‍ 991 പേ​ര്‍​ക്ക് കോ​വി​ഡ്; 768 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Thursday, July 29, 2021 10:20 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 991 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 768 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 10.2 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 978 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഒ​രാ​ള്‍ വി​ദേ​ശ​ത്ത് നി​ന്നും എ​ത്തി​യ​താ​ണ്. ഏ​ഴ് പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. അ​ഞ്ച് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. ആ​കെ 2,13,160 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 9991 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്.
249 പേ​ര്‍ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലും 1719 പേ​ര്‍ സി​എ​ഫ്എ​ല്‍​റ്റി​സി​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്. 6276 പേ​ര്‍ വീ​ടു​ക​ളി​ല്‍ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. 189 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 2610 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. 1892 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​നു നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ടു.
ആ​കെ 26931 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു. 9702 സാ​മ്പി​ളു​ക​ളാ​ണ് വ്യാ​ഴാ​ഴ്ച പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ജി​ല്ല​യി​ല്‍ വ്യാ​ഴാ​ഴ്ച​ത്തെ ക​ണ​ക്ക് പ്ര​കാ​രം 12,000 ഡോ​സ് വാ​ക്‌​സി​ന്‍ സ്‌​റ്റോ​ക്കു​ണ്ട്.