ഗ്രാ​ന്‍റ് പാ​ര​ന്‍റ്സ്ഡേ ആ​ഘോ​ഷി​ച്ചു
Thursday, July 29, 2021 10:18 PM IST
പു​ന്ന​പ്ര : മാ​തൃ-​പി​തൃ​വേ​ദി പു​ന്ന​പ്ര യൂ​ണി​റ്റ് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഗ്രാ​ന്‍റ് പാ​ര​ന്‍റ്സ് ഡേ ​ആ​ഘോ​ഷം നടത്തി. മാ​ർ ഗ്രി​ഗോ​റി​യോ​സ് മാ​തൃ-​പി​തൃ​വേ​ദി ഇ​ട​വ​ക ഡ​യ​റ​ക്ട​ർ ഫാ. ​ബി​ജോ​യ് അ​റ​ക്ക​ൽ ഉദ്ഘാടനം ചെയ്തു. ഭ​വ​ന​സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്കി ഓ​ൾ​ഡ് ഏ​ജ് ഹോം ​കേ​ന്ദ്രീ​ക​രി​ച്ച് വ​യോ​ധി​ക​രെ​ആ​ദ​രി​ച്ച് ആ​ശം​സ​ക​ൾ നേ​ർ​ന്ന് മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ൽ പി​തൃ വേ​ദി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​തൃ​വേ​ദി ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ മാ​ർ​ഗ​ര​റ്റ് കു​ന്നേ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​തൃ​വേ​ദി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ആ​നി വ​ർ​ഗീ​സ് ക​ണ്ടാ​മ​റ്റ​ത്തി​ൽ, ബീ​ന കു​ര്യ​ൻ തോ​ട്ടാ​മ​ഠം, ലോ​ന​പ്പ​ൻ ഏ​ഴ​ര​യി​ൽ, സി.​വി. കു​ര്യാ​ള​ച്ച​ൻ ചൂ​ള​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭ​ക്തി​ഗാ​നാ​ല​പ​ന​വും ന​ട​ത്തി.