ഔ​ഷ​ധ​വ​ന നി​ർ​മാ​ണ​വും ഐ​എ​എ​സ് പ​രി​ശീ​ല​ന പ​ദ്ധ​തി​യും
Thursday, July 29, 2021 10:18 PM IST
ചേ​ര്‍​ത്ത​ല: കോ​ക്ക​മം​ഗ​ലം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്‌​കൂ​ളി​ല്‍ ഔ​ഷ​ധ​വ​ന നി​ർ​മാ​ണ​വും ഐ​എ​എ​സ് പ​രി​ശീ​ല​ന പ​ദ്ധ​തി​യും 31നു ​തു​ട​ക്ക​മാ​കും. സ്‌​കൂ​ളി​ലെ 1986 എ​സ്എ​സ് സി ​ഒ​ന്നാ​ണു ന​മ്മ​ള്‍ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി കൂ​ട്ടാ​യ്മ​യാ​ണ് അം​ഗ​ങ്ങ​ള്‍​ക്ക് 50 വ​യ​സു​പൂ​ര്‍​ത്തി​യാ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 50 സാ​മൂ​ഹ സേ​വ​ന പ​ദ്ധ​തി​ക​ളാ​ണ് സം​ഘ​ട​ന ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.
സ്‌​കൂ​ളി​ന്‍റെ 80 സെ​ന്‍റ് സ്ഥ​ല​ത്ത് പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​വി. ദ​യാ​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ലാ​ണ് ഔ​ഷ​ധ​വ​നം ഒ​രു​ക്കു​ന്ന​തെ​ന്ന് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ വി.​എ. ത​ങ്ക​ച്ച​ന്‍, ഒ.​ബി. അ​നി​ല്‍​കു​മാ​ര്‍, വി.​തോ​മ​സ്, ജാ​ന്‍​സി​ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. സാ​ധാ​ര​ണ​ക്കാ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സൗ​ജ​ന്യ​മാ​യി ഐ​എ​എ​സ് പ​രി​ശീ​ല​ന​ത്തി​നാ​ണ് വി​ദ​ഗ്ദ​രു​ടെ സ​ഹ​ക​ര​ണ​ത്തി​ല്‍ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്. 31ന് ​പ​ത്തി​നു കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് ഔ​ഷ​ധ​വ​നം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. എ.​എം. ആ​രി​ഫ് എം​പി ഐ​എ​എ​സ് പ​രി​ശീ​ല​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​മ​ഞ്ജു​ള അ​ധ്യ​ക്ഷ​യാ​കും. അം​ഗ​ങ്ങ​ളു​ടെ മെ​ഡി​ക്ലൈം പ​ദ്ധ​തി വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ ജി. ​പ​ണി​ക്ക​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​നേ​ജ​ര്‍ ഫാ. ​തോ​മ​സ് പേ​രേ​പ്പാ​ട​ന്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.