വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നി​ടെ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Wednesday, July 28, 2021 10:38 PM IST
മ​ങ്കൊ​ന്പ്: ഹൗ​സ്ബോ​ട്ടി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നി​ടെ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. ആ​ലു​വ ആ​ന്പ​ക്കു​ടി വീ​ട്ടി​ൽ അ​ൻ​സാ​ർ-ബെ​ൻ​സീ​റ​ ദന്പതികളുടെ മ​ക​ൻ ആ​ദി​ൽ അ​ൻ​സാ​റി(22)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

കഴിഞ്ഞ ദിവസം രാ​വി​ലെ ഒ​ന്പ​തോ​ടെ, യു​വാ​വ് കു​ളി​ക്കാ​നി​റ​ങ്ങി​യ സ്ഥ​ല​ത്തി​നു സ​മീ​പ​ത്തു നി​ന്നു ത​ന്നെ​യാ​ണ് ആ​ല​പ്പു​ഴ​യി​ൽ നി​ന്നെ​ത്തി​യ സ്കൂ​ബ ടിം ​മൃ​ത​ദേ​ഹം മു​ങ്ങി​യെ​ടു​ത്ത​ത്. ചെ​ളി​യെ​ടു​ത്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ കു​ഴി​യി​ൽ പു​ത​ഞ്ഞു കി​ട​ന്ന നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​തെ​ന്ന് പു​ളി​ങ്കു​ന്ന പോ​ലീ​സ് പ​റ​ഞ്ഞു. ക​ര​യ്ക്കെ​ടു​ത്ത മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നും, ഇ​ൻ​ക്വ​സ്റ്റി​നും ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ കൈ​ന​ക​രി മു​ണ്ട​യ്ക്ക​ൽ പാ​ല​ത്തി​നു സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മാ​താ​പി​താ​ക്ക​ൾ, ബ​ന്ധു​ക്ക​ൾ എ​ന്നി​വ​ർ​ക്കൊ​പ്പം ഹൗ​സ് ബോ​ട്ടി​ൽ ഉ​ല്ലാ​സ യാ​ത്ര​യ്ക്കെ​ത്തി​യ​താ​യി​രു​ന്നു ആ​ദി​ൽ. കൈ​ന​ക​രി​യി​ൽ വി​ശ്ര​മ​ത്തി​നാ​യി ബോ​ട്ടു കെ​ട്ടി​യി​ട്ട​പ്പോ​ൾ ആ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു യു​വാ​വ്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് പു​ളി​ങ്കു​ന്നു പോ​ലീ​സും, ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും രാ​ത്രി​യി​ലും തെ​ര​ച്ചി​ൽ തു​ട​ർ​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​രു​ന്നി​ല്ല.