വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​പ്പി​ച്ചു, പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​പാ​രി​ക​ള്‍
Wednesday, July 28, 2021 10:06 PM IST
എ​ട​ത്വ: എ​ട​ത്വ-​പ​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ എ​ട​ത്വ പോ​ലീ​സ് ഇ​ന്ന​ലെ ബ​ല​മാ​യി അ​ട​പ്പി​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​പാ​രി​ക​ള്‍. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് ഇ​ന്ന​ലെ രാ​ത്രി എ​ട്ടു​വ​രെ ബി ​കാ​റ്റ​ഗ​റി​യി​ലാ​യി​രി​ക്കെ മൂ​ന്നോ​ടെ​യാ​ണ് എ​ട​ത്വ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നും എ​സ്‌​ഐ നേ​രി​ട്ട് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക​യ​റി ക​ട അ​ട​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ട​ത്വ സി ​കാ​റ്റ​ഗ​റി​യി​ല്‍ ആ​യ​തി​നാ​ല്‍ ഇ​ന്നു​മു​ത​ല്‍ ക​ട അ​ട​യ്ക്ക​ണ​മെ​ന്ന് ക​ള​ക്ട​റു​ടെ ഓ​ര്‍​ഡ​ര്‍ ഉ​ണ്ടെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു പോ​ലീ​സ് ക​ട​ക​ള്‍ ബ​ല​മാ​യി അ​ട​പ്പി​ച്ച​ത്.
പ​ച്ച ജം​ഗ്ഷ​നി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ ത​ക​ഴി പ​ഞ്ചാ​യ​ത്തി​ല്‍ ആ​ണെ​ന്നു പ​റ​ഞ്ഞി​ട്ടും ഇ​വി​ടേ​യും പോ​ലീ​സ് ക​ട​ക​ള്‍ അ​ട​പ്പി​ക്കു​ക​യാ​യി​രു​ന്നു. നി​ന്ന നി​ല്പി​ല്‍ ഒ​രു സാ​വ​കാ​ശ​വും ത​രാ​തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ക്കേ​ണ്ടി വ​ന്ന​തി​നെ തു​ട​ര്‍​ന്ന് കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി എ​ട​ത്വ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കോ​ശി കു​ര്യ​ന്‍ മാ​ലി​യി​ല്‍, ട്ര​ഷ​റ​ര്‍ ജോ​ണ്‍​സ​ണ്‍ എം. ​പോ​ള്‍, തോ​മ​സ് സ്‌​ക​റി​യാ എ​ന്നി​വ​ര്‍ എ​ട​ത്വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ജോ​ർ​ജി​നെ സ​മീ​പി​ക്കു​ക​യും പ്ര​സി​ഡ​ന്‍റ് ക​ള​ക്ട​റു​മാ​യി സം​സാ​രി​ച്ച​പ്പോ​ള്‍ അ​ങ്ങ​നെ ഒ​രു ഓ​ര്‍​ഡ​ര്‍ ഇ​ട്ടി​ട്ടി​ല്ലെ​ന്നും എ​ട​ത്വ ഇ​പ്പോ​ഴും ബി ​കാ​റ്റ​ഗ​റി ആ​ണെ​ന്നും ക​ട​ക​ള്‍ തു​റ​ക്കാം എ​ന്നു പ​റ​യു​ക​യും ചെ​യ്തു.
കോ​വി​ഡി​ന്‍റെ പേ​രി​ല്‍ നി​ര​ന്ത​ര​മാ​യി വ്യാ​പാ​രി​ക​ളെ എ​ട​ത്വ പോ​ലീ​സ് ദ്രോ​ഹി​ക്കു​ന്നു​ണ്ടെ​ന്നും വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. പെ​ട്ടെ​ന്ന് ക​ട​ക​ള്‍ അ​ട​ക്കേ​ണ്ടി വ​ന്ന​തി​നാ​ല്‍ വ്യാ​പാ​രി​ക​ള്‍​ക്ക് ആ​യി​ര​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ച​ത്. വ്യാ​പാ​രി​ക​ളോ​ടു കാ​ട്ടു​ന്ന ഇ​തു​പോ​ലു​ള്ള ദ്രോ​ഹ​ന​ട​പ​ടി​ക​ള്‍ പോ​ലീ​സി​ന്റെ ഭാ​ഗ​ത്തു നി​ന്നും നി​ര്‍​ത്ത​ണ​മെ​ന്നും കു​റ്റ​കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പെ​ട്ട് ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ല്‍​കാ​നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി എ​ട​ത്വ യൂ​ണി​റ്റ് തീ​രു​മാ​നി​ച്ചു.