1200 മാ​ർ​ക്കും നേ​ടി മെ​ലി​സ താ​രം
Wednesday, July 28, 2021 10:06 PM IST
അ​മ്പ​ല​പ്പു​ഴ: മെ​ലി​സ 1200 മാ​ർ​ക്കും നേ​ടി താ​ര​മാ​യി. അ​മ്പ​ല​പ്പു​ഴ കെ.​കെ. കു​ഞ്ചു​പി​ള്ള സ്മാ​ര​ക ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നാ​ണ് പ​റ​വൂ​ർ അ​ര​ശ​ർ​ക്ക​ട​വി​ൽ ജോ​സ​ഫ് പോ​ൾ -ആ​ശ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ മെ​ലി​സ ജോ​സ​ഫ് അ​റൗ​ജ് ഈ ​തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടി​യ​ത്. പ്ല​സ് വ​ണ്ണി​നും മെ​ലീ​സ​ക്ക് 1200 മാ​ർ​ക്കും ല​ഭി​ച്ചി​രു​ന്നു. ഈ ​ര​ണ്ടു​വ​ർ​ഷ​വും മെ​ലീ​സ ട്യൂ​ഷ​നു പോ​ലും പോ​യി​രു​ന്നി​ല്ല. എ​സ്എ​സ്എ​ൽ​സി​ക്ക് ഒ​ന്പ​തു വി​ഷ​യ​ങ്ങ​ൾ​ക്ക് എ ​പ്ല​സ് നേ​ടി​യി​രു​ന്ന മെ​ലീ​സ​യു​ടെ വാ​ശി​യേ​റി​യ പ​ഠ​ന​മാ​ണ് ഈ ​തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​ത്തി​ന് പി​ന്നി​ൽ. ഈ ​സു​വ​ർ​ണ വി​ജ​യം താ​ൻ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​യും മെ​ലീ​സ പ​റ​ഞ്ഞു. എ​ക്സ് മി​ലി​ട്ട​റി​യാ​ണ് പി​താ​വ് ജോ​സ​ഫ് പോ​ൾ.