തു​ല്യ​ത പ​രീ​ക്ഷ ഒ​രു​മി​ച്ചെ​ഴു​തി അ​മ്മ​യും മ​ക​നും; അ​ഭി​ന​ന്ദ​ന​വു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
Wednesday, July 28, 2021 10:06 PM IST
ആ​ല​പ്പു​ഴ: ഒ​രേ സ്‌​കൂ​ളി​ൽ ര​ണ്ടാം​വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​ത പ​രീ​ക്ഷ ഒ​രു​മി​ച്ചെ​ഴു​തി അ​മ്മ​യും മ​ക​നും. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ മു​ല്ല​യ്ക്ക​ൽ വാ​ർ​ഡി​ൽ ദേ​വ​സ്വം പ​റ​മ്പ് വീ​ട്ടി​ൽ ടി.​ജി. ര​മ​യും (58) മ​ക​ൻ ആ​ർ. രാ​ഹു​ലു​മാ​ണ് (28) ആ​ല​പ്പു​ഴ മു​ഹ​മ്മ​ദ​ൻ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​ത പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. പ​രീ​ക്ഷ ഹാ​ളി​നു പു​റ​ത്തി​റ​ങ്ങി​യ ഇ​രു​വ​രെ​യും അ​ഭി​ന​ന്ദി​ക്കാ​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി​യും ജ​ന​പ്ര​തി​നി​ധി​ക​ളു​മെ​ത്തി. പ​രീ​ക്ഷ എ​ളു​പ്പ​മാ​യി​രു​ന്നോ? എ​ന്ന പ്ര​സി​ഡ​ന്‍റി​ന്‍റെ ചോ​ദ്യ​ത്തി​ന് ഇ​രു​വ​ർ​ക്കും ഒ​രേ മ​റു​പ​ടി- 'സൂ​പ്പ​ർ'. ര​മ നേ​ര​ത്തേ ത​ന്നെ പ​ത്താം ക്ലാ​സ് ജ​യി​ച്ചി​രു​ന്നു. രാ​ഹു​ൽ സാ​ക്ഷ​ര​താ മി​ഷ​ൻ വ​ഴി​യാ​ണ് പ​ത്താം ക്ലാ​സ് ജ​യി​ച്ച​ത്.
പ്ല​സ്ടു​വി​ന് ശേ​ഷം തു​ട​ർ​ന്ന് പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും സാ​ക്ഷ​ര​ത മി​ഷ​ൻ ബി​രു​ദ കോ​ഴ്‌​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നു​മാ​ണ് ര​മ​യും രാ​ഹു​ലും പ​റ​യു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്കം ഇ​ത്ത​വ​ണ പ​രീ​ക്ഷ എ​ഴു​തു​ന്നു​ണ്ട്. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്.​എം ഹു​സൈ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ എം.​വി. പ്രി​യ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ.​ആ​ർ. റി​യാ​സ്, ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ ആ​ർ. വി​നി​ത, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ സി​മി ഷാ​ഫി​ഖാ​ൻ, ബി. ​ന​സീ​ർ, സാ​ക്ഷ​ര​താ മി​ഷ​ൻ ജി​ല്ല പ്രോ​ജ​ക്ട് കോ​ർ​ഡി​നേ​റ്റ​ർ കെ.​വി. ര​തീ​ഷ്, അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ർ. സിം​ല, സെ​ന്‍റ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ എം. ​ഉ​ഷ, പ്ര​മീ​ളാ​ദേ​വി എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.