മു​ട്ടാ​റി​ൽ ഏ​റ്റു​മു​ട്ടു​ന്നത് മൂ​ന്നു​പേ​ർ
Wednesday, July 28, 2021 10:03 PM IST
മ​ങ്കൊ​ന്പ്: മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തി​ലെ നാ​ലു​തോ​ട് (അ​ഞ്ചാം വാ​ർ​ഡ്) വാ​ർ​ഡി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നു​പേ​ർ മ​ത്സ​ര​രം​ഗ​ത്ത്. ​പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ സി​പി​എം സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്ന ഷാ​ജി, ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്ന സ​ജ്ജു ചാ​ക്കോ എ​ന്നി​വ​രാ​ണ് പ​ത്രി​ക പി​ൻ​വ​ലി​ച്ച​ത്. മ​ത്സ​ര രം​ഗ​ത്തു​ള്ള സ്ഥാ​നാ​ർ​ഥി, പാ​ർ​ട്ടി, ചി​ഹ്നം എ​ന്ന ക്ര​മ​ത്തി​ൽ ചു​വ​ടെ: ആ​ന്‍റ​ണി( സി​പി​എം-​സ്വ​ത​ന്ത്ര​ൻ)- കു​ട, എ​ൻ.​ജി. ശ​ജീ​ന്ദ്ര​ൻ (ബി​ജെ​പി)- താ​മ​ര, സ​ണ്ണി മാ​മ​ൻ (ഐ​എ​ൻ​സി)- കൈ. ​ഓ​ഗ​സ്റ്റ് 11ന് ​രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. ഓ​ഗ​സ്റ്റ് 12നാണ് വോ​ട്ടെ​ണ്ണ​ൽ.