രാ​ഷ്ട്രീ​യ പോ​രി​നു കാ​ര​ണ​മാ​യി വാ​ക്സി​ൻ കേ​ന്ദ്ര​ത്തി​ലെ ത​ർ​ക്കം
Wednesday, July 28, 2021 10:03 PM IST
ചേ​ർ​ത്ത​ല: വാ​ക്സി​ന്‍ കേ​ന്ദ്ര​ത്തി​ലെ ത​ര്‍​ക്കം ചേ​ര്‍​ത്ത​ല​യി​ല്‍ രാ​ഷ്ട്രീ​യ പോ​ര്‍​ക്ക​ള​മാ​യി മാ​റു​ന്നു. സം​ഭ​വ​ത്തി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യ്ക്ക് പ​രി​ക്കേ​റ്റെ​ന്നും ഇ​തി​നു​കാ​ര​ണ​ക്കാ​ര​നാ​യ കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് സി​പി​മ്മും കൗ​ണ്‍​സി​ല​ർ​ക്കെ​തി​രെ ക​ള്ള​ക്കേ​സ് എ​ടു​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സും പ്ര​ക്ഷോ​ഭ രം​ഗ​ത്തേ​ക്കി​റ​ങ്ങി​യ​തോ​ടെ ചേ​ര്‍​ത്ത​ല​യി​ല്‍ രാ​ഷ്ട്രീ​യ​പോ​രാ​ട്ട​ത്തി​ന് ചൂ​ടു​പി​ടി​ച്ചു. 21ന് ​വൈ​കു​ന്നേ​രം വാ​ക്സി​ന്‍ കേ​ന്ദ്ര​മാ​യ ചേ​ര്‍​ത്ത​ല ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ള്‍​സ് സ്‌​കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം.
വാ​ക്സി​ന്‍ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ വി​ത​ര​ണ​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക ന​ഗ​ര​സ​ഭ ഒ​മ്പ​താം​വാ​ര്‍​ഡ് ഇ​ര​വി​മം​ഗ​ല​ത്ത് എ​സ്. സു​നി​മോ​ള്‍ (46) ക്ക് ​കൈ​ക​ള്‍​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​ര്‍ മു ​ന്‍​കൗ​ണ്‍​സി​ല​റും സി​പി​എം പ്ര​വ​ര്‍​ത്ത​ക​യു​മാ​ണ്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ 25-ാം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എം.​എ. സാ​ജു​വി​നെ​തി​രെ അ​ക്ര​മ​ത്തി​നും സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ത്തി​നും ചേ​ര്‍​ത്ത​ല പോ​ലീ​സ് കേ​സെ​ടു​ത്തു. ഈ ​സം​ഭ​വ​മാ​ണ് പി​ന്നീ​ട് രാ​ഷ്ട്രീ​യ​പോ​രാ​ട്ട​ത്തി​ന് വ​ഴി​വ​ച്ച​ത്. കൗ​ണ്‍​സി​ല​റി​നെ ക​ള്ള​ക്കേ​സി​ല്‍ മ​നഃ​പൂ​ര്‍​വം കു​ടു​ക്ക​യാ​യി​രു​ന്നു​വെ​ന്നും ത​ന്‍റെ വാ​ര്‍​ഡി​ലു​ള്ള​വ​ര്‍​ക്കു​ള്ള വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ള്‍ അ​ന്വേ​ഷി​ക്കു​ക​യെ​ന്ന കൗ​ണ്‍​സി​ല​റു​ടെ ക​ട​മ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്. പോ​രാ​ട്ടം മു​റു​കി​യ​തോ​ടെ കൗ​ണ്‍​സി​ല​ര്‍​ക്കെ​തി​രെ എ​ടു​ത്ത ക​ള്ള​ക്കേ​സ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സും എ​ന്നാ​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യെ മ​ർ​ദി​ച്ച കൗ​ണ്‍​സി​ല​ര്‍ രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് സി​പി​എം പ്ര​വ​ര്‍​ത്ത​ക​രും സ​മ​ര​ത്തി​ലേ​ക്കി​റ​ങ്ങു​ക​യാ​യി​രു​ന്നു.
ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ എം.​എ സാ​ജു​വി​നെ​തി​രെ പോ​ലി​സ് എ​ടു​ത്ത ക​ള്ള​ക്കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ചേ​ർ​ത്ത​ല ടൗ​ൺ വെ​സ്റ്റ് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചേ​ർ​ത്ത​ല താ​ലു​ക്കാ​ശു​പ​ത്രി​ക്ക് സ​മീ​പം സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ർ​ണ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ സി.​കെ ഷാ​ജി​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ക്സി​ൻ കേ​ന്ദ്ര​ത്തി​ൽ തി​രി​മ​റി ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത കൗ​ൺ​സി​ല​റെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി ജ​യി​ലി​ല​ട​ച്ച് എ​തി​ർ​ശ​ബ്ദ​ങ്ങ​ൾ നി​ശ​ബ്ദ​മാ​ക്കാ​മെ​ന്ന് ന​ഗ​ര​ഭ​ര​ണ​കൂ​ടം ക​രു​തി​യെ​ങ്കി​ൽ അ​തി​നെ​തി​രെ ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ സി.​കെ ഷാ​ജി​മോ​ഹ​ൻ പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​കെ ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഐ​സ​ക്ക് മാ​ട​വ​ന, ആ​ർ. ശ​ശി​ധ​ര​ൻ, സ​ജി കു​ര്യാ​ക്കോ​സ്, സി.​ഡി ശ​ങ്ക​ർ, കെ.​സി ആ​ന്‍റ​ണി, കെ.​എ​സ് അ​ഷ​റ​ഫ്, ബി. ​ഭാ​സി, ബാ​ബു മു​ള്ള​ൻ​ചി​റ, ദേ​വ​രാ​ജ​ൻ​പി​ള്ള, നി​ഷാ​ദ്, ആ​ർ.​മു​ര​ളി, ജാ​ക്സ​ൺ മാ​ത്യു, കെ.​പി പ്ര​കാ​ശ​ൻ, ബി​ന്ദു ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്ര​മീ​ളാ​ദേ​വി, എ.​കെ ജോ​ൺ, ഇ.​വി ജോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വാ​ക്സി​ൻ കേ​ന്ദ്ര​ത്തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യെ കൈ​യേ​റ്റം ചെ​യ്ത കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ രാ​ജി​വെ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു​മു​ന്നി​ല്‍ സി​പി​എം ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ര്‍​ണ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ര്‍. നാ​സ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ ക​മ്മ​റ്റി​യം​ഗം
പി. ​ഷാ​ജി​മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ, കെ. ​പ്ര​സാ​ദ്, കെ.​രാ​ജ​പ്പ​ൻ നാ​യ​ർ, എ​ൻ.​ആ​ർ. ബാ​ബു​രാ​ജ്, എ.​എ​സ്. സാ​ബു, പി.​എ​സ്. ഗോ​പി, കെ.​പി.​പ്ര​താ​പ​ൻ, ഏ​ലി​ക്കു​ട്ടി ജോ​ൺ, പി.​എ​സ്. പു​ഷ്പ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.