കായലിൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി
Tuesday, July 27, 2021 10:31 PM IST
മ​ങ്കൊ​ന്പ് : ഹൗ​സ്ബോ​ട്ടി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നി​ടെ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി. ആ​ലു​വ ആ​ന്പ​ക്കു​ടി വീ​ട്ടി​ൽ അ​ൻ​സാ​ർ- ബെ​ൻ​സീ​റ​ ദന്പതികളുടെ മ​ക​ൻ ആ​ദി​ൽ അ​ൻ​സാ​റി​നെ​യാ (22) ണ് ​കാ​ണാ​താ​യ​ത്. മാ​താ​പി​താ​ക്ക​ളു​ടെ​യും, ബ​ന്ധു​ക്ക​ളു​ടെ​യും ക​ണ്‍​മു​ൻ​പി​ലാ​ണ് യു​വാ​വ് വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ണ​ത്.

മൂ​ന്നു കു​ട്ടി​ക​ളും, ആ​ദി​ലു​മ​ട​ക്കം 15 അം​ഗ സം​ഘം ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 12.30 നാ​ണ് ആ​ല​പ്പു​ഴ​യി​ൽ നി​ന്നു യാ​ത്ര​യാ​രം​ഭി​ച്ച​ത്. വൈ​കു​ന്നേ​ര​ത്തോ​ടെ കൈ​ന​ക​രി മു​ണ്ട​യ്ക്ക​ൽ പാ​ല​ത്തി​ന​ടു​ത്തു ഗു​രു​മ​ന്ദി​രം ജെ​ട്ടി​ക്കു സ​മീ​പം ബോ​ട്ട് നി​ർ​ത്തി​യി​ട്ടു. തു​ട​ർ​ന്നു 5.30 ന് കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞു പു​ളി​ങ്കു​ന്നു പോ​ലീ​സും, ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​ള്ള ഫ​യ​ർ ഫോ​ഴ്സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി. രാ​ത്രി വൈ​കി​യും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ആ​റ്റി​ൽ ശ​ക്ത​മാ​യ ഒ​ഴു​ക്കു​ള്ള​ത് തെ​ര​ച്ചി​ൽ ദു​ഷ്ക​ര​മാ​ക്കു​ന്നു​ണ്ട്.