സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, July 27, 2021 10:00 PM IST
ആ​ല​പ്പു​ഴ: വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്‍റെ​യും വി​ദ്യാ​ഭ്യാ​സവ​കു​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ജി​ല്ലാ​ത​ല ലേ​ഖ​ന ര​ച​നാ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ വി​ത​ര​ണം ചെ​യ്തു. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി​യ എ. ​ആ​ത്മ​ജ, അ​നു​പ​മ മോ​ഹ​ൻ, അ​ന​ഘ രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സ​മ്മാ​നം ഏ​റ്റു​വാ​ങ്ങി. ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്ക് യ​ഥാ​ക്ര​മം 1000, 750, 500 രൂ​പ കാ​ഷ് പ്രൈ​സും സ​ർ​ട്ടി​ഫി​ക്ക​റ്റും ഫ​ല​ക​വു​മാ​ണ് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എ. ​അ​രു​ണ്‍ കു​മാ​ർ, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ വി.​ആ​ർ. ഷൈ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.