താ​മ​ര​ക്കു​ള​ത്ത് കാ​ർ​ഷി​ക വി​പ​ണി​ക്ക് തു​ട​ക്കം
Tuesday, July 27, 2021 10:00 PM IST
ചാ​രും​മൂ​ട്: ക​ർ​ഷ​ക​ർ​ക്ക് ഉ​ത്പ​ന്ന​ങ്ങ​ൾ ന്യാ​യ​മാ​യ വി​ല​യി​ൽ വി​ൽ​ക്കാ​നാ​യി താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ കാ​ർ​ഷി​ക വി​പ​ണി ആ​രം​ഭി​ച്ചു. കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണ​നാ​കു​ഴി കി​ണ​റു​മു​ക്ക് ജം​ഗ്ഷ​നി​ലാണ് കാ​ർ​ഷി​ക വി​പ​ണി പ്രി​യ​ദ​ർ​ശി​നി ഗ്രാ​മീ​ണ​ച​ന്ത ആ​രം​ഭി​ച്ച​ത്. തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് വി​പ​ണി. താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ജി. ​വേ​ണു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വാ​ർ​ഡം​ഗം ത​ൻ​സീ​ർ ക​ണ്ണ​നാ​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സു​രേ​ഷ് തോ​മ​സ് നൈ​നാ​ൻ, ചാ​രും​മൂ​ട് കൃ​ഷി അ​സി​. ഡ​യ​റ​ക്ട​ർ പി. ​ര​ജ​നി, താ​മ​ര​ക്കു​ളം കൃ​ഷി ഓ​ഫീ​സ​ർ എ​സ്. ദി​വ്യ​ശ്രീ, കൃ​ഷി അ​സി​. ഓ​ഫീ​സ​ർ അ​നീ​ഷ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, ക​ർ​ഷ​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.