റി​ലേ സ​ത്യാ​ഗ്ര​ഹം 46 ദി​വ​സം പി​ന്നി​ട്ടു
Sunday, July 25, 2021 10:16 PM IST
അ​മ്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി​യി​ൽ ക​രി മ​ണ​ൽ ഖ​ന​ന​ത്തി​നെ​തി​രെ ന​ട​ത്തു​ന്ന റി​ലേ സ​ത്യാ​ഗ്ര​ഹം 46 ദി​വ​സം പി​ന്നി​ട്ടു. ബാ​ന​ർ സാം​സ്കാ​രി​ക സ​മി​തി ജി​ല്ലാ ക​ൺ​വീ​ന​ർ ടി. ​വി​ശ്വ​നാ​ണ് ഇ​ന്ന​ലെ സ​ത്യാ​ഗ്ര​ഹ​മ​നു​ഷ്ഠി​ച്ച​ത്. കെ.​ആ​ർ. ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി. ​ഭ​ദ്ര​ൻ, ടി.​ആ​ർ. രാ​ജി മോ​ൾ, എ​സ്. മ​ധു, ഷി​ബു പ്ര​കാ​ശ്, പി.​കെ. സു​ഭ​ദ്രാ മ​ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ന്ന​ലെ സ​മാ​ധാ​ന പ​ര​മാ​യാ​ണ് സ​മ​രം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ സം​ഘ​ർ​ഷം ന​ട​ന്നി​രു​ന്നു ഇ​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.

പ​ഠ​നോ​പ​ക​ര​ണ വിതരണം നടത്തി

ചേ​ർ​ത്ത​ല: താ​ലൂ​ക്ക് നാ​ട്ടു​ക​ലാ​കാ​ര​ക്കൂ​ട്ട​ത്തി​ന്‍റെ അ​ക്ഷ​ര​ത്തി​രി പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ പ​രി​പാ​ടി മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ട്ടു​ക​ലാ​കാ​ര​ക്കൂ​ട്ടം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​ജ​യ് ചേ​ർ​ത്ത​ല, വി​ഷ്ണു അ​ശോ​ക​ൻ, സ​തീ​ഷ് നേ​ർ​മൊ​ഴി, ശ്രീ​കു​മാ​ർ, മ​ഹേ​ഷ്‌ അ​രൂ​ക്കു​റ്റി എ​ന്നി​വ​ര്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പു​സ്ത​ക​വി​ത​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.