പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും സി​പി​എം എ​ൽ​സി സെ​ക്ര​ട്ട​റി​ക്കു​മെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പുപ്ര​കാ​രം കേ​സ്
Sunday, July 25, 2021 10:16 PM IST
മ​ങ്കൊ​മ്പ് : വാ​ക്‌​സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ ഡ്യൂ​ട്ടി​യി​ലി​രി​ക്കെ ഡോ​ക്ട​ർ​ക്കു മ​ർ​ദ്ദ​ന​മേ​റ്റ സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, സി​പി​എം ലോ​ക്ക​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി​ക്കു​മെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തു. കൈ​ന​ക​രി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ശ​ര​ത് ച​ന്ദ്ര​ബോ​സ് നെ​ടു​മു​ടി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സി. പ്ര​സാ​ദ്, എ​ൽ​സി സെ​ക്ര​ട്ട​റി ര​ഘു​വ​ര​ൻ, വി​ശാ​ഖ് വി​ജ​യ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്ത​ൽ, കൈ​യേ​റ്റം, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ത​ട​ഞ്ഞു വ​യ്ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്യ​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. കൈ​ന​ക​രി​യി​ലെ മു​ണ്ട​യ്ക്ക​ൽ റി​സോ​ർ​ട്ടി​ലു​ള്ള വാ​ക്‌​സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.
മു​ൻ കൂ​ട്ടി നി​ശ്ച​യി​ച്ചി​രു​ന്ന 150 പേ​ർ​ക്കാ​ണ് വാ​ക്‌​സി​നേ​ഷ​ൻ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ന്നാ​ണ് ഡോ​ക്ട​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ വാ​ക്സി​നേ​ഷ​ൻ ന​ട​ക്കു​ന്ന കേ​ന്ദ്ര​ത്തി​ലെ​ത്തി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൈ​വ​ശം ക​രു​തി​യി​രു​ന്ന ലി​സ്റ്റി​ലു​ള്ള​വ​ർ​ക്കു വാ​ക്സി​ൻ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ള​റി​യി​ച്ച​തോ​ടെ രോ​ഷാ​കു​ല​രാ​യ പ​രാ​തി​യി​ലു​ൾ​പ്പെ​ട്ട സം​ഘം അ​സ​ഭ്യം പ​റ​ഞ്ഞ് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. അ​തേ​സ​മ​യം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യു​ടെ ഭ​ർ​ത്താ​വി​നും മ​ർ​ദ​ന​മേ​റ്റ​താ​യി പ​റ​യ​പ്പെ​ടു​ന്നു. എ​ന്നാ​ൽ പ​രാ​തി വ്യാ​ജ​മാ​ണെ​ന്നു പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. പ​രാ​തി​യി​ൽ സ​ത്യ​സ​ന്ധ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ആ​ദ്യം 105 ഡോ​സ് വാ​ക്‌​സി​നു​ക​ളാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ത​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം ജി​ല്ലാ​ഭ​ര​ണ​കൂ​ട​വും, ആ​രോ​ഗ്യ വ​കു​പ്പും കൂ​ടു​ത​ൽ വാ​ക്‌​സി​ൻ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. മു​ൻ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന വ​യോ​ധി​ക​നു വാ​ക്‌​സി​ൻ നി​ഷേ​ധി​ക്ക​പ്പെ​ട്ടു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ സെ​ന്‍റ​റി​നു മു​ന്പി​ൽ പ്ര​തി​ഷേ​ധി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വാക്‌സിൻ വിതരണത്തിലെ രാഷ്‌ട്രീയവത്കരണം അവസാനിപ്പിക്കണമെന്ന്

ആലപ്പുഴ: ജില്ലയിൽ വാക്‌സിൻ വിതരണത്തിലെ രാഷ്ട്രീയവത്ക്കരണം അവസാനിപ്പിക്കണമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജു ആവശ്യപ്പെട്ടു.കൈനകരി പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്‍റും ലോക്കൽ സെക്രട്ടറിയു മടക്കം സംഘം ചേർന്ന് മർദിച്ച സംഭവം അപ ലപനീയവും പ്രതിഷേധാർഹവുമാണ്. ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചവരെ ഉടൻ അറസ്റ്റു ചെയ്യണമെന്നും രാഷ്ട്രീയ ഇടപെടലുകൾ നടത്തി കേസ് ദുർബലപ്പെടുത്തി കുറ്റക്കാരെ രക്ഷിക്കാ നാണ് ശ്രമമെങ്കിൽ ജനാധിപത്യപരമായി നേരിടു മെന്നും ലിജു പറഞ്ഞു