പോങ്ങുമ്മൂട് അൽഫോൻസാ തീർഥാടനകേന്ദ്രത്തിൽ തിരുനാൾ
Saturday, July 24, 2021 10:02 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഭ​​​ര​​​ണ​​​ങ്ങാ​​​നം എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന പോ​​​ങ്ങു​​​മ്മൂ​​​ട് അ​​​ൽ​​​ഫോ​​​ൻ​​​സാ തീ​​​ർ​​​ഥാ​​​ട​​​നകേ​​​ന്ദ്ര​​​ത്തി​​​ൽ തി​​​രു​​​നാ​​​ളി​​ന് ഇ​​ന്നു കൊ​​ടി​​യേ​​റും. വി​​​കാ​​​രി ഫാ.​​​ മോ​​​ബ​​​ൻ ചൂ​​​ര​​​വ​​​ടി കൊ​​ടി​​യേ​​റ്റ് ക​​ർ​​മം നി​​​ർ​​​വ​​ഹി​​​ക്കും. ഓ​​​ഗ​​​സ്റ്റ് ഒ​​ന്നി​​നാ​​ണു പ്ര​​​ധാ​​​നതി​​​രു​​​നാ​​​ൾ. ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ മു​​​ഖ്യ​​​കാ​​​ർ​​​മി​​ക​​​ത്വം വ​​ഹി​​ക്കും. കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചാ​​ണ് ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ. തി​​​രു​​​നാ​​​ളി​​​ന്‍റെ ഒ​​ൻ​​പ​​തു ദി​​​ന​​​ങ്ങ​​​ളി​​​ൽ കാ​​ൻ​​​സ​​​ർ രോ​​​ഗി​​​ക​​​ൾ, അ​​​ഗ​​​തി​​​മ​​​ന്ദി​​​ര​​​ങ്ങ​​​ൾ, മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ, ശി​​​ശു​​​ഭ​​​വ​​​നു​​​ക​​​ൾ, മി​​​ഷ​​​ൻ പ്ര​​​ദേ​​​ശം ഉ​​​ൾ​​​പ്പെ​​​ടെ 10 സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യം, ചി​​​കി​​​ത്സാ സ​​​ഹാ​​​യം, ഭ​​​ക്ഷ്യ​​​ധാ​​​ന്യ സ​​​ഹാ​​​യം, വ​​​സ്ത്രവി​​​ത​​​ര​​​ണം, കാ​​ൻ​​​സ​​​ർ ബാ​​​ധി​​​ത​​​രാ​​​യ കു​​​ഞ്ഞു​​​ങ്ങ​​​ൾ​​​ക്ക് സ​​​ഹാ​​​യം, കോ​​​വി​​​ഡ് മ​​​ര​​​ണം മൂ​​​ലം ഒ​​​റ്റ​​​പ്പെ​​​ട്ടുപോ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു സ​​​ഹാ​​​യം, മ​​​ര​​​ണാ​​​സ​​​ന്ന​​​രാ​​​യ രോ​​​ഗി​​​ക​​​ൾ​​​ക്ക് സ​​​ഹാ​​​യം തു​​​ട​​​ങ്ങി​​യ​​വ തി​​​രു​​​നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ക്ര​​​മീ​​​ക​​​രി​​​ച്ചി​​ട്ടു​​ണ്ട്.​​​ പാ​​​രീ​​​ഷ് കൗ​​​ൺ​​​സി​​​ൽ, കൂ​​​ട്ടാ​​​യ്മ ലീ​​​ഡേ​​​ഴ്സ്, സീ​​​നി​​​യ​​​ർ സി​​​റ്റി​​​സ​​​ൺ​​​സ്, മാ​​​തൃ​​​വേ​​​ദി, പി​​​തൃ​​​വേ​​​ദി, യു​​​വ​​​ദീ​​​പ്തി എ​​​സ്എംവൈഎം, സ​​​ൺ​​​ഡേ സ്കൂ​​​ൾ, മി​​​ഷ​​​ൻ ലീ​​​ഗ്, വി​​​ൻ​​​സെ​​​ന്‍റ്ഡി ​പോ​​​ൾ സൊ​​​സൈ​​​റ്റി, ഡിഎ​​​ഫ്സി, എകെസി​​​സി, അ​​​ൽ​​​ഫോ​​​ൻ​​​സി​​​യ​​​ൻ ക്ല​​​ബ് എ​​​ന്നി​​​വ​​​രു​​​ടെ സം​​​യു​​​ക്ത​​​മാ​​​യ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് തി​​​രു​​​നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള കാ​​​രു​​​ണ്യ ഉ​​​ത്സ​​​വം സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
തി​​​രു​​​നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സ​​​ൺ​​​ഡേ സ്കൂ​​​ൾ കു​​​ട്ടി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കാ​​ൻ​​​സ​​​ർ രോ​​​ഗി​​​ക​​​ക​​​ളാ​​​യ 200 കു​​​ഞ്ഞു​​​ങ്ങ​​​ൾ​​​ക്ക് പു​​​ത്ത​​​നു​​​ടു​​​പ്പു​​​ക​​​ളും മ​​​റ്റു സ​​​മ്മാ​​​ന​​​ങ്ങ​​​ളു​​​മ​​​ട​​​ങ്ങി​​​യ ബെ​​​ത്‌ലഹേം കി​​​റ്റ് സ​​​മ്മാ​​​നി​​​ക്കും. വി​​​വി​​​ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും രോ​​​ഗി​​​ക​​​ൾ​​​ക്കു​​മു​​ള്ള സ​​​ഹാ​​​യ വി​​​ത​​​ര​​​ണം ഓ​​​ഗ​​​സ്റ്റ് ഒ​​ന്നി​​ന് മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ നി​​​ർ​​​വ​​ഹി​​​ക്കും.​​​ ജ​​​നപ​​​ങ്കാ​​​ളി​​​ത്തം പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഗൂ​​​ഗി​​​ൾ ഫോ​​​മി​​​ൽ ബു​​​ക്കു ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കു മാ​​​ത്ര​​​മേ ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ പ്ര​​​വേ​​​ശ​​​ന​​​മു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ക​​​യു​​​ള്ളൂ. തീ​​​ർ​​​ഥാ​​​ട​​​നകേ​​​ന്ദ്ര​​​ത്തി​​​ന്‍റെ SAAP TV എ​​​ന്ന യൂ​​​ട്യൂ​​​ബ് ചാ​​​ന​​​ലി​​​ലൂ​​​ടെ തി​​​രു​​​ക്ക​​​ർ​​​മ​​ങ്ങ​​​ൾ എ​​​ല്ലാ ദി​​​വ​​​സ​​​വും വൈ​​​കു​​​ന്നേ​​​രം 5.30ന് ​​​സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും. തി​​​രു​​​നാ​​​ളാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് വി​​​കാ​​​രി ഫാ.​​​ മോ​​​ബ​​​ൻ ചൂ​​​ര​​​വ​​​ടി, ഡീ​​​ക്ക​​​ൻ ബി​​​ബി​​​ൻ പ​​​ടി​​​യ​​​റ സിഎം ഐ, ജെ.​​​ എ​​​മ്മാ​​​നു​​​വേ​​​ൽ ഉ​​​തി​​​ര​​​ക്കു​​​ളം, ജേ​​​ക്ക​​​ബ് മാ​​​ത്യു മു​​​ട്ടം​​​തു​​​ണ്ടി​​​യി​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​കും.