പാ​ല​ത്തി​ൽ നി​ന്നു പു​ഴ​യി​ലേ​ക്കു ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു
Friday, July 23, 2021 10:44 PM IST
എ​ട​പ്പാ​ൾ: ര​ണ്ടു ദി​വ​സം മു​ന്പ് കു​റ്റി​പ്പു​റം പാ​ല​ത്തി​നു മു​ക​ളി​ൽ നി​ന്നു ഭാ​ര​ത​പു​ഴ​യി​ലേ​ക്കു ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തൂ​രി​ൽ നി​ന്നു ക​ണ്ടെ​ടു​ത്തു. എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി ചേ​രാ​ന​ല്ലൂ​ർ തൈ​ക്കൂ​ട്ട​ത്തി​ൽ ജ​യം വീ​ട്ടി​ൽ മെ​ഹ​ബൂ​ബി​ന്‍റെ മ​ക​ൻ മി​ല​ൻ മെ​ഹ​ബൂ​ബി(28)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് പു​റ​ത്തൂ​ർ ക​ളൂ​ർ എ​വി​എ​സ് ക​ട​വി​നു സ​മീ​പ​ത്തു നി​ന്നു ഇ​ന്ന​ലെ ക​ണ്ടെ​ടു​ത്ത​ത്. പു​ഴ​യി​ലൂ​ടെ ഒ​ഴു​കി പോ​വു​ക​യാ​യി​രു​ന്ന മൃ​ത​ദേ​ഹം നാ​ട്ടു​കാ​രാ​ണ് ക​ര​യ്ക്കെ​ത്തി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് മെ​ഹ​ബൂ​ബ് പു​ഴ​യി​ലേ​ക്കു ചാ​ടി​യ​ത്. യു​വാ​വ് പു​ഴ​യി​ലേ​ക്കു ചാ​ടു​ന്ന​തു ക​ണ്ട ബൈ​ക്ക് യാ​ത്രി​ക​രാ​ണ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. മൃ​ത​ദേ​ഹം തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ബ​ന്ധു​ക്ക​ളെ​ത്തി മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. ഇ​ന്നു പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു കൊ​ടു​ക്കും.