ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്കു പ​രി​ക്ക്
Friday, July 23, 2021 10:30 PM IST
അ​ന്പ​ല​പ്പു​ഴ: ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്കു പ​രി​ക്ക്. ദേ​ശീ​യ പാ​ത​യി​ൽ തോ​ട്ട​പ്പ​ള്ളി ഒ​റ്റ​പ്പ​ന ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​ക്രി ക​യ​റ്റി പോ​യ ലോ​റി​യും ശീ​ത​ള പാ​നീ​യം ക​യ​റ്റി വ​ന്ന ലോ​റി​യും ത​മ്മി​ലാ​ണ്‍ കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ലോ​റി​യു​ടെ മു​ൻ ഭാ​ഗം ത​ക​ർ​ന്നു. ഡ്രൈ​വ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു.