എ​സ്ബി കോ​ള​ജി​ൽ ര​ക്ഷ​ാക​ർ​ത്താ​ക്ക​ൾ​ക്കാ​യി ഇ​ന്ന് സൈ​ബ​ർ സെ​മി​നാ​ർ
Friday, July 23, 2021 10:29 PM IST
ച​ങ്ങ​നാ​ശേ​രി: എ​സ്ബി കോ​ള​ജ് പി​ടി​എ​യു​ടെ​യും ഇ​ന്‍റേ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വറ​ൻ​സ് സെ​ല്ലി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കു​വേ​ണ്ടി ഓ​ൺ​ലൈ​ൻ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ഇ​ന്നു​രാ​വി​ലെ 11 നു ​ന​ട​ത്തും. ആ​ദ്യ​പ​ടി​യാ​യി ഡി​ഗ്രി ര​ണ്ടാം സെ​മ​സ്്റ്റ​ർ, അ​ഞ്ചാം സെ​മ​സ്റ്റ​ർ കു​ട്ടി​ക​ളു​ടെ ര​ക്ഷ​ാക​ർ​ത്താ​ക്ക​ൾ​ക്കാ​യി​രി​ക്കാ​ണ് സെ​മി​നാ​ർ ന​ട​ത്തു​ന്ന​ത്. സൈ​ബ​ർ ലോ​ക​ത്തെ ച​തി​ക്കു​ഴി​ക​ൾ എ​ന്ന വി​ഷ​യ​ത്തെക്കു​റി​ച്ച് കോ​ട്ട​യം ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലെ ഗു​രു​ഗു​ലം കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​എ​സ്ഐ കെ.​ആ​ർ. അ​രു​ണ്‍ കു​മാ​ർ ക്ലാ​സ് ന​യി​ക്കും. സെ​മി​നാ​ർ പ്രി​ൻ​സി​പ്പ​ൽ ഫാ. ​റെ​ജി പ്ലാ​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി കു​ട്ടം​പേ​രൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി​ടി​എ സെ​ക്ര​ട്ട​റി ഡോ. ​ബി​ജോ​യ് ഫ്രാ​ൻ​സീ​സ്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ബി​നു മാ​ത്യു ജോ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. എ​ല്ലാ ര​ക്ഷ​ാക​ർ​ത്താ​ക്ക​ളും സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ൺ: 9447466310