അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഉ​ദ്ഘാ​ട​ന​വും
Friday, July 23, 2021 10:27 PM IST
ചേ​ര്‍​ത്ത​ല: ഡോ. ​രാ​ധ​മ്മാ പ​വി​ത്ര​ന്‍റെ ര​ണ്ടാം അ​നു​സ്മ​ര​ണ​സ​മ്മേ​ള​ന​വും ഡോ. ​രാ​ധ​മ്മ മെ​മ്മോ​റി​യ​ല്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും 25 നു ​ന​ട​ക്കും. ചേ​ര്‍​ത്ത​ല ഗ​വ. ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ലെ നാ​ലു വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കും ചേ​ര്‍​ത്ത​ല സെ​ന്‍റ് മൈ​ക്കി​ള്‍​സ് കോ​ള​ജി​ലെ ഒ​രു വി​ദ്യാ​ര്‍​ഥി​നി​ക്കും വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ മൂ​ന്നു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​യി 10,000 രൂ​പ വീ​തം ന​ല്‍​കും. ചേ​ര്‍​ത്ത​ല ഗ​വ.​ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ലെ ഒ​രു വി​ദ്യാ​ര്‍​ഥി​നി​ക്കു മൊ​ബൈ​ല്‍​ഫോ​ണും ട്ര​സ്റ്റ് ന​ല്‍​കു​മെ​ന്ന് ചെ​യ​ര്‍​മാ​ന്‍ വി.​വി. പ​വി​ത്ര​ന്‍, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ പി. ​മ​ഹാ​ദേ​വ​ന്‍, ഡോ. ​വി​നോ​ദ്കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.
ചേ​ര്‍​ത്ത​ല തെ​ക്ക് ഗ​വ. ഹൈ​സ്‌​കൂ​ളി​ലെ നി​ര്‍​ധ​ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 500 നോ​ട്ടു​ബു​ക്കു​ക​ളും ന​ല്‍​കും. നി​ര്‍​ധ​ന​രും പ​ഠ​ന​മി​ക​മു​ള്ള​വ​രു​മാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ സ​ഹാ​യി​ക്കു​ക, മ​റ്റു സേ​വ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക എ​ന്ന​താ​ണ് ട്ര​സ്റ്റി​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​വ​ര്‍ വി​ശ​ദീ​ക​രി​ച്ചു. ഞാ​യ​റാാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ട്ര​സ്റ്റി​ന്‍റെ​യും അ​നു​സ്മ​ര​ണ​സ​മ്മേ​ള​ന​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ര്‍​വ​ഹി​ക്കും. ചേ​ര്‍​ത്ത​ല ല​ക്ഷ്മി​സ​ദ​നം അ​ങ്ക​ണ​ത്തി​ലാ​ണു പ​രി​പാ​ടി. ചേ​ര്‍​ത്ത​ല ശ്രീ​നാ​രാ​യ​ണ മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ 1958 ലാ​ണ് ഡോ. ​രാ​ധ​മ്മ ഗൈ​ന​ക്കോ​ള​ജി​സ്റ്റാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. 1964 ല്‍ ​അ​വി​ടെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യാ​യി. 1975 ല്‍ ​കെ​വി​എം ആ​ശു​പ​ത്രി ആ​രം​ഭി​ച്ച​തു മു​ത​ല്‍ അ​വി​ടെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്നു.