അ​ഭി​വാ​ദ്യ ദീ​പ​ങ്ങ​ളു​മാ​യി റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി ഗ്രേ​റ്റ​ർ
Friday, July 23, 2021 10:27 PM IST
ആ​ല​പ്പു​ഴ: ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്ന് ഏ​റ്റ​വും വ​ലി​യ ജ​ലോ​ത്സ​വവേ​ദി​യാ​യ പു​ന്ന​മ​ട കാ​യ​ലി​ൽ ഒ​ളി​ന്പ്യ​ൻ പി.ടി. പൗ​ലോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി ഗ്രേ​റ്റ​ർ ‘യോ യോ ​ടോ​ക്കി​യോ’ അ​ഭി​വാ​ദ്യ ദീ​പ​ങ്ങ​ൾ തെ​ളി​ച്ചു. പ​രി​പാ​ടി​ക്ക് അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വ് സ​ജി തോ​മ​സ്, ക്ല​ബ് പ്ര​സി​ഡന്‍റ് റോ​ജ​സ് ജോ​സ്, സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​ർ, അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, രാ​ജീ​വ് വാ​ര്യ​ർ, ജോ​മോ​ൻ ക​ണ്ണാ​ട്ട്മ​ഠം, സു​വി വി​ദ്യാ​ധ​ര​ൻ, സി​റി​യ​ക് ജേ​ക്ക​ബ്, കെ.​എ​ൽ. മാ​ത്യു, ഷ​ഫീ​ക്, ബോ​ബ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ്ര​തി​ഷേ​ധ സ​മ​രം

എ​ട​ത്വ: പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നീ​രേ​റ്റു​പു​റം പെ​ട്രോ​ള്‍ പ​മ്പി​നു മു​മ്പി​ല്‍ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​ജി​ന്‍ ജോ​സ​ഫ് ഉദ്ഘാടനം ചെയ്തു. ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി വി​യ​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.