ഹ​രി​ത ക​ര്‍​മ​സേ​ന​യു​ടെ ദ്വി​ദി​ന ക്യാ​മ്പി​നു തു​ട​ക്കം
Thursday, July 22, 2021 10:41 PM IST
ആ​ല​പ്പു​ഴ: "ക്ലീ​ന്‍ ത​ണ്ണീ​ര്‍​മു​ക്കം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹ​രി​ത ക​ര്‍​മ​സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​നം സ​ജീ​വ​മാ​ക്കു​ന്ന​തി​നാ​യു​ള്ള നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പി​നു ത​ണ്ണീ​ര്‍​മു​ക്കം പ​ഞ്ചാ​യ​ത്തി​ല്‍ ആ​രം​ഭി​ച്ചു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.ജി. രാ​ജേ​ശ്വ​രി നി​ര്‍​വ​ഹി​ച്ചു. മാ​ലി​ന്യമു​ക്ത പ​ഞ്ചാ​യ​ത്താ​യി ത​ണ്ണീ​ര്‍​മു​ക്ക​ത്തെ മാ​റ്റു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ് ക്ലീ​ന്‍ ത​ണ്ണീ​ര്‍​മു​ക്കം പ​ദ്ധ​തി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹ​രി​ത ക​ര്‍​മ സേ​ന​യേ​യും പു​ന​സം​ഘ​ടി​പ്പി​ച്ചു. 48 അം​ഗ​ങ്ങ​ളു​ള്ള ഹ​രി​ത ക​ര്‍​മ​സേ​ന​യ്ക്കു​ള്ള ദ്വി​ദി​ന നേ​തൃ​ത്വ ക്യാ​മ്പാ​ണ് ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഗ്രീ​ന്‍ വോ​മ്‌​സ് എ​ന്ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​മ​ഞ്ജു​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.