വ്യാ​പാ​രി​ക​ള്‍​ക്ക് ഇ​ന്ന് മാ​സ് കോ​വി​ഡ് ടെ​സ്റ്റ്
Thursday, July 22, 2021 10:41 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ വ്യാ​പാ​രി​ക​ള്‍​ക്കാ​യി ഇ​ന്ന് മാ​സ് കോ​വി​ഡ് ടെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കും. ടി​പി​ആ​ര്‍ നി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും വ്യാ​പ​നം കു​റ​യ്ക്കു​ന്ന​തി​നു​മാ​യാ​ണ് കൂ​ട്ട പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​ര്‍ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ വ്യാ​പാ​രി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഓ​ണ്‍​ലൈ​ന്‍ മീ​റ്റിം​ഗി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​ണം വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ടി​പി​ആ​ര്‍ നി​ര​ക്ക് കു​റ​യ്ക്കു​വാ​ന്‍ എ​ല്ലാ​വ​രും ശ്ര​മി​ക്ക​ണം. എ​ല്ലാ വ്യാ​പാ​രി​ക​ളും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേശി​ച്ചു. ജി​ല്ല​യി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യകേ​ന്ദ്ര​ങ്ങ​ള്‍ മു​ഖേ​ന​യും കോ​വി​ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി സ​ജ്ജ​മാ​യി​ട്ടു​ള്ള 20 മൊ​ബൈ​ല്‍ വാ​നു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക.

ലോ​ക് ഡൗ​ണ്‍ ലം​ഘ​നം;
166 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 24 മ​ണി​ക്കു​റി​നു​ള്ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് പു​റ​ത്തേ​ക്ക് ഇ​റ​ക്കി​യ 166 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. 40 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 18 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ക്വാ​റ​ന്‍റൈൻ ലം​ഘി​ച്ച​തി​ന് 11 പേ​ർ​ക്കെ​തി​രേ​യും മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 1182 പേ​ർ​ക്കെ​തി​രേ​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 763 പേ​ർ​ക്കെ​തി​രേ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു. 14633 പേ​രെ താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ചു.