മൂ​ലം വ​ള്ളം​ക​ളി ഇ​ക്കു​റി​യും ച​ട​ങ്ങു​ക​ളി​ൽ മാ​ത്രം
Thursday, June 24, 2021 10:18 PM IST
മ​ങ്കൊ​മ്പ് : ആ​ർ​പ്പും ആ​ര​വ​ങ്ങ​ളു​മാ​യി കു​ട്ട​നാ​ട്ടി​ലെ ജ​ല​മേ​ള സീ​സ​ണി​നു തു​ട​ക്കം കു​റി​ക്കേ​ണ്ട മൂ​ലം വ​ള്ളം​ക​ളി കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​വും ച​ട​ങ്ങു​ക​ളി​ൽ മാ​ത്ര​മൊ​തു​ങ്ങി. ആ​യി​ര​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തേ​ണ്ട മൂ​ല​ക്കാ​ഴ്ച​യ്ക്ക് ഇ​ന്ന​ലെ സാ​ക്ഷി​ക​ളാ​യ​ത് വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​ർ മാ​ത്രം. അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കാ​നു​ള്ള വി​ഗ്ര​ഹം കു​റി​ച്ചി ക​രി​ങ്കു​ളം ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ജ​ല​മാ​ർ​ഗം എ​ത്തി​ച്ച സം​ഭ​വ​മാ​ണ് മൂ​ലം​വ​ള്ളം​ക​ളി​ക്കു വ​ഴി​യൊ​രു​ക്കി​യ​ത്. കേ​ര​ള​ത്തി​ലെ ജ​ലോ​ത്സ​വ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന മൂ​ലം ജ​ലോ​ത്സ​വം മു​ൻ​കാ​ല​ങ്ങ​ളി​ൽ കു​ട്ട​നാ​ട്ടു​കാ​ർ​ക്ക് ആ​ഘോ​ഷ​ത്തി​മി​ർ​പ്പി​ന്‍റെ ദി​ന​മാ​യി​രു​ന്നു. കോ​വി​ഡ് 19 ന്‍റെ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ക്കു​റി​യും മ​ത്സ​ര വ​ള്ളം​ക​ളി ഉ​പേ​ക്ഷി​ച്ചു. ആ​ചാ​ര അ​നു​ഷ്ടാ​ന​ങ്ങ​ളി​ൽ മാ​ത്ര​മാ​യി മൂ​ലം ഒ​തു​ങ്ങി. ‌
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ അ​സി. ക​മ്മീ​ഷ​ണ​ർ ഹ​രി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​മ്പ​ല​പ്പു​ഴ സം​ഘം ച​മ്പ​ക്കു​ളം മ​ഠം ക്ഷേ​ത്ര ക​ട​വി​ലെ​ത്തി. ആ​ല​പ്പു​ഴ ആ​ർ​ഡി​ഒ എ​സ്. സ​ന്തോ​ഷ്‌​കു​മാ​ർ, കു​ട്ട​നാ​ട് ത​ഹ​സി​ൽ​ദാ​ർ ടി.​ഐ. വി​ജ​യ​സേ​ന​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ൽ നി​ന്നും പ്ര​സാ​ദ​വും വാ​ങ്ങി​യ ശേ​ഷം സം​ഘം പ​ണ്ട് വി​ഗ്ര​ഹം സൂ​ക്ഷി​ച്ചി​രു​ന്ന മാ​പ്പി​ള​ശേ​രി ത​റ​വാ​ട്ടി​ലേ​ക്ക് പോ​യി. ത​റ​വാ​ട്ടി​ൽ നി​ല​വി​ൽ താ​മ​സി​ക്കു​ന്ന സെ​ബാ​സ്റ്റ്യ​ൻ മാ​പ്പി​ള​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ത്തെ സ്വീ​ക​രി​ച്ചു. അ​മ്പ​ല​പ്പു​ഴ പാ​ൽ​പ്പാ​യ​സ​വും, പ്ര​സാ​ദ​വും ന​ൽ​കി. വി​ഗ്ര​ഹം സൂ​ക്ഷി​ച്ചി​രു​ന്ന പൂ​ജാ​മു​റി​യി​ൽ ദീ​പം തെ​ളി​ച്ച് പ്രാ​ർ​ഥ​ന ന​ട​ത്തി. തു​ട​ർ​ന്ന് ചാ​യ​സ​ത്കാ​രം സ്വീ​ക​രി​ച്ച ശേ​ഷം തി​രി​കെ ച​മ്പ​ക്കു​ളം ക​ല്ലൂ​ർ​ക്കാ​ട് ബ​സ​ലി​ക്ക​യി​ലെ​ത്തി. റെ​ക്ട​ർ ഫാ. ​ഗ്രി​ഗ​റി ഓ​ണം​കു​ളം സം​ഘ​ത്തെ സ്വീ​ക​രി​ച്ചു. ബെ​സ​ലി​ക്ക​യി​ലെ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം സം​ഘം അ​മ്പ​ല​പ്പു​ഴ​യി​ലേ​ക്ക് മ​ട​ങ്ങി. ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ൻ​സി ജോ​ളി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മി​നി മ​ന്മ​ഥ​ൻ, ടി ​ജി ജ​ല​ജ​കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത് പി​ഷാ​ര​ത്, റേ​സ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് കാ​വ​നാ​ട്, ക​ൺ​വീ​ന​ർ എ ​വി മു​ര​ളി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.