കു​ട്ട​നാ​ട് പാ​ക്കേ​ജ് ഉ​ട​ന്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​യു​ന്നത് വെ​റു​തെയെന്ന്
Thursday, June 24, 2021 10:18 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ടി​നാ​യി ക​ഴി​ഞ്ഞ അഞ്ചു വ​ര്‍​ഷ​വും പ​ദ്ധ​തി​ക​ളും പാ​ക്കേ​ജു​ക​ളും പ്ര​ഖ്യാ​പി​ച്ച് അ​വി​ട​ത്തെ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ചെ​യ്ത​തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. ആ​ല​പ്പു​ഴ​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ന്‍ ധ​ന​കാ​ര്യ​മ​ന്ത്രി തോ​മ​സ് ഐ​സ​ക് ഉ​ള്‍​പ്പെ​ടെ ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍നി​ന്നു​ള്ള മ​ന്ത്രി​മാ​ര്‍ ധാ​രാ​ളം പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ന​ട​ത്തി. പ​ക്ഷേ ഒ​ന്നും ന​ട​പ്പി​ലാ​ക്കി​യി​ല്ല.
പ്ര​ള​യം ഉ​ണ്ടാ​യ​പ്പോ​ള്‍ ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ പോ​ലും സ​ര്‍​ക്കാ​ര്‍ പാ​ലി​ച്ചി​ല്ല. കു​ട്ട​നാ​ട് പ​ദ്ധ​തി ഉ​ട​ന്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്ന മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം ആ​ത്മാ​ര്‍​ഥ​ത ഇ​ല്ലാ​ത്ത​താ​ണ്. കു​ട്ട​നാ​ട്ടി​ലെ​യും അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ലെ​യും ജ​ന​ജീ​വി​തം ഇ​ന്ന് ന​ര​ക​തു​ല്യ​മാ​ണ്. പ്ര​തി​ഷേ​ധം അ​റി​യി​ച്ച സേ​വ് കു​ട്ട​നാ​ട്ടുകാ​രെ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ അ​വ​ഹേ​ളി​ച്ച​ത് ശ​രി​യാ​യി​ല്ല. അ​വി​ട​ത്തെ ക​ര്‍​ഷ​ക​ര്‍ ക​ണ്ണീ​രും ക​യ്യു​മാ​യി​ട്ടാ​ണ് ക​ഴി​യു​ന്ന​ത്. പ​ദ്ധ​തി​ക​ളും പാ​ക്കേ​ജു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ട് ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​വും ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച സ​ര്‍​ക്കാ​രാ​ണ് കു​ട്ട​നാ​ട്ട് പ​ദ്ധ​തി ഉ​ട​ന്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ലു​ള്ള മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം ആ​ത്മാ​ര്‍​ഥ​ത ഇ​ല്ലാ​ത്ത​താ​ണെ​ന്നും പ്ര​ഖ്യാ​പ​ന​ങ്ങ​ള​ല്ല ന​ട​പ​ടി​ക​ളാ​ണ് വേ​ണ്ട​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.