ട​വ​റി​ന് മു​ക​ളി​ൽ ക‍യറിയുള്ള യുവാവിന്‍റെ ആത്മഹത്യ: പോ​ലീ​സി​ന്‍റെ അ​നാ​സ്ഥ​യും കാ​ര​ണ​മെ​ന്ന്
Thursday, June 24, 2021 10:17 PM IST
മാ​വേ​ലി​ക്ക​ര: ഇ​ന്ന​ലെ പോ​ലീ​സ് സ്‌​റ്റേ​ഷ​ന് മു​ന്പിലെ ബി​എ​സ്എ​ന്‍​എ​ല്‍ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലെ ട​വ​റി​ല്‍ ക​യ​റി ആ​ത്മ​ഹ​ത്യ ചെ​യ്ത സംഭവത്തിൽ പോലീസിനു വീഴ്ച സംഭവിച്ചതായും ആക്ഷേപം. ശ്യാം​കു​മാ​ര്‍ ബി​എ​സ്എ​ന്‍​എ​ല്‍ ഓ​ഫീ​സി​നു മു​ക​ളി​ല്‍ ക​യ​റി ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ഈ ​സ​മ​യം പ്ര​ദേ​ശ​വാ​സി​ക​ള്‍ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. ഇ​ത് കാ​ര്യ​മാ​യി എ​ടു​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​കാ​ഞ്ഞ​താ​ണ് ട​വ​റി​ന് മു​ക​ളി​ലേ​ക്ക് ക​യ​റി​യു​ള്ള ആ​ത്മ​ഹ​ത്യ ഭീ​ഷ​ണ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.
മു​ക​ളി​ലേ​ക്ക് ക​യ​റി വീ​ഴാ​ന്‍ തു​ട​ങ്ങു​ന്ന​വ​രെ സാ​ധാ​ര​ണ നി​ല​യി​ല്‍ വീ​ണ് പ​രി​ക്കേ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് വ​ല ഇ​ട്ടാ​ണ് ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ മാ​വേ​ലി​ക്ക​ര ഫ​യ​ര്‍ ഫോ​ഴ്സി​ന് ഇ​ങ്ങ​നെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ​യി​ല്ല. യു​വാ​വ് ട​വ​റി​ന് മു​ക​ളി​ല്‍ ഭീ​ഷ​ണി​യു​മാ​യി നി​ല്‍​ക്കു​മ്പോ​ള്‍ നി​സ​ഹാ​യ​രാ​യി നോ​ക്കി നി​ല്‍​ക്കാ​നെ ഫോ​ഴ്‌​സി​നും ആ​യു​ള്ളു.