വാ​ക്സി​നെ​ടു​ത്തി​ല്ല, എ​ടു​ത്ത​താ​യി മെസേജെത്തി
Thursday, June 24, 2021 10:17 PM IST
അ​മ്പ​ല​പ്പു​ഴ : വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത പ്ര​വാ​സി​ക്ക് ഡോ​സ് സ്വീ​ക​രി​ച്ച​താ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് 2-ാം വാ​ർ​ഡ് തെ​ക്കും​മു​റി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സ​ജീ​ബി​നാ​ണ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​ത്. ​ദു​ബാ​യി​ൽ നി​ന്ന് നാ​ട്ടി​ലെ​ത്തി​യ ഇ​ദ്ദേ​ഹത്തോട് ഈ ​മാ​സം 16 ന് ​വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്താ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യെ​ങ്കി​ലും വാ​ക്സി​ൻ ല​ഭ്യ​മ​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ തി​രി​കെ​പോ​ന്നു. 56 കാരനായ ഇദ്ദേഹ ത്തെ 45 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ർ​ക്കു​ള്ള വിഭാഗത്തിലാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. പ്രവാസികൾക്കു ള്ള സൈ​റ്റി​ൽ വീ​ണ്ടും ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ചു. വാ​ക്സി​ൻ കിട്ടാതെ മ​ട​ങ്ങിയെങ്കിലും അ​ന്നേ ദി​വ​സം ത​ന്നെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചു കൊ​ണ്ടു​ള്ള ലി​ങ്ക്, ഫോ​ൺ സ​ന്ദേ​ശം​വ​ഴി പ്ര​വാ​സി​ക്ക് ല​ഭി​ച്ചു. വെ​ബ്സൈ​റ്റി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ഴും വാ​ക്സി​ൻ സ്വീ​ക​രി​ച്ച​താ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.