കു​ടി​വെ​ള്ളം മു​ട​ങ്ങു​ന്ന​ത് പ​തി​വ്, പ​രി​ഹാ​രം വേ​ണമെന്ന്
Thursday, June 24, 2021 10:17 PM IST
ചേ​ർ​ത്ത​ല: മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ശു​ദ്ധ​ജ​ല വി​ത​ര​ണം മു​ട​ങ്ങു​ന്ന​താ​യി പ​രാ​തി. വി​ടു​ക​ളി​ലെ കി​ണ​റു​ക​ളി​ലെ​യും ബോ​ര്‍​വെ​ല്ലു​ക​ളി​ലെ​യും ജ​ലം മ​ലി​ന​മാ​യ​തി​നാ​ൽ ഒ​ട്ടു​മി​ക്ക ജ​ന​ങ്ങ​ളും ജ​പ്പാ​ൻ ശു​ദ്ധ​ജ​ല​വി​ത​ര​ണ​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ ശു​ദ്ധ​ജ​ല​വി​ത​ര​ണം പ​ല​പ്പോ​ഴും മു​ട​ങ്ങു​ക​യാ​ണ്. ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ശു​ദ്ധ​ജ​ലം വി​ത​ര​ണം ആ​രം​ഭി​ച്ചാ​ല്‍​ത​ന്നെ പ​വ​ർ കു​റ​ഞ്ഞ് നൂ​ൽ​പോ​ലെ​യാ​ണ് ടാ​പ്പി​ൽ നി​ന്നു ജ​ലം വ​രു​ന്ന​ത്.
പൊ​തു​ടാ​പ്പു​ക​ൾ പൊ​ട്ടി​യും മ​ണ്ണി​ന​ടി​യി​ൽ കൂ​ടി​യു​ള്ള പൈ​പ്പു​ക​ൾ പൊ​ട്ടി​യും പ​ല സ്ഥ​ല​ങ്ങ​ളി​ലും കു​ടി​വെ​ള്ളം പാ​ഴാ​യി​പ്പോ​കു​ന്ന​ത് സ്ഥി​രം കാ​ഴ്ച​യാ​ണ്. ദി​വ​സ​ങ്ങ​ളോ​ളം വെ​ള്ള​മി​ല്ലാ​തെ വ​രു​മ്പോ​ൾ പ്പൈ​പ്പു​ക​ളി​ൽ എ​യ​ർ ഫോം ​ചെ​യ്യു​ക​യും പി​ന്നി​ട് പ​ല​സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ളം കി​ട്ടാ​ൻ വൈ​കു​ന്ന​തും കാ​ര​ണ​മാ​കു​ന്നു. ത​ട​സ​മി​ല്ലാ​തെ ശു​ദ്ധ​ജ​ലം കി​ട്ടു​ന്ന രീ​തി​യി​ല്‍ ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.