നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി അ​റ​സ്റ്റി​ൽ
Thursday, June 24, 2021 10:13 PM IST
മാ​ന്നാ​ർ: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും വാ​റ്റു​ചാ​രാ​യം നി​ർ​മി​ക്കാ​നുള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഒ​രാ​ളെ മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​ന്നി​ത്ത​ല തൃ​പ്പെ​രും​തു​റ ഇ​ള​മ്പാ​ത്ത് ജോ​ൺ വ​ർ​ഗീ​സ് (45)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചെ​ന്നി​ത്ത​ല​യി​ൽ കോ​ഴി ഇ​റ​ച്ചി ക​ട​യു​ടെ മ​റ​വി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും വാ​റ്റു​ചാ​രാ​യ​വും വി​ല്പ​ന ന​ട​ക്കു​ന്നു എ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ അ​മ്പ​തി​നാ​യി​ര​ത്തി​ൽ അ​ധി​കം രൂ​പ വി​ല വ​രു​ന്ന ഹാ​ൻ​സ്, വാ​റ്റ് ചാ​രാ​യം നി​ർ​മി​ക്കാ​നു​ള്ള സാ​മ​ഗ്രി​ക​ൾ എ​ന്നി​വ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്എ​ച്ച്ഒ. എ​സ്.​ നു​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐമാ​രാ​യ ജോ​ർ​ജ്, ബ​ഷി​റു​ദീ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി​ദ്ധി​ക് ഉ​ൽ അ​ക്ബ​ർ, ജ​ഗ​ദീ​ഷ്, വി​ഷ്ണു, ഹോം ​ഗാ​ർ​ഡ് രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.