ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്ത​ത് 5.75 ല​ക്ഷം സൗ​ജ​ന്യ കി​റ്റു​ക​ൾ
Thursday, June 24, 2021 10:13 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ര​ണ്ടാം വ​ര​വി​ലും ലോ​ക്ക് ഡൗ​ണി​ലും സൗ​ജ​ന്യ കി​റ്റ് വി​ത​ര​ണം മു​ട​ക്ക​മി​ല്ലാ​തെ തു​ട​ർ​ന്ന് പൊ​തു​വി​ത​ര​ണ വ​കു​പ്പ്. ജി​ല്ല​യി​ലെ ആ​റു താ​ലൂ​ക്കു​ക​ളി​ലെ റേ​ഷ​ൻ ക​ട​ക​ൾ വ​ഴി മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ങ്ങ​ൾ​ക്കും സ​ബ്‌​സി​ഡി -നോ​ൺ സ​ബ്സി​ഡി എ​ന്നി​ങ്ങ​നെ നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലെ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കാ​യി ഇ​തു​വ​രെ 5,89,856 കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.
എ​എ​വൈ(​മ​ഞ്ഞകാ​ർ​ഡ്) വി​ഭാ​ഗ​ത്തി​ന് 54,383, എ​ൻ​പി​എ​ൻ​എ​സ്.(​വെ​ള്ളകാ​ർ​ഡ് ) 1,14,706, പി​എ​ച്ച്എ​ച്ച് (പി​ങ്ക് കാ​ർ​ഡ്) 2,98,130, എ​ൻ​പി​എ​സ്(​നീ​ല കാ​ർ​ഡ്) വി​ഭാ​ഗ​ത്തി​ന് 1,22,637 എ​ന്നി​ങ്ങ​നെ​യാ​ണ് മേ​യ്, ജൂ​ൺ മാ​സ​ങ്ങ​ളി​ലെ ലോ​ക്ക്ഡൗ​ൺ സ​മ​യ​ത്ത് ജി​ല്ല​യി​ൽ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. കി​റ്റു​ക​ളു​ടെ വി​ത​ര​ണം തു​ട​രു​ന്നു​ണ്ട്. കോ​വി​ഡ് കാ​ല​ത്തി​ന്‍റെ ദു​രി​തം ക​ണ​ക്കി​ലെ​ടു​ത്ത് അ​മ്പ​ല​പ്പു​ഴ, കാ​ർ​ത്തി​ക​പ്പ​ള്ളി, ചേ​ർ​ത്ത​ല താ​ലൂ​ക്കു​ക​ളി​ലെ മ​ത്സ്യത്തൊഴി​ലാ​ളി​ക​ൾ​ക്കാ​യി 14,943 ഫി​ഷ​റീ​സ് കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.