കു​ട്ട​നാ​ട​ൻ ജ​ന​ത നേ​രി​ടു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ പ​രി​ഹാ​രം കാ​ണാ​ൻ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന് സു​ധീ​ര​ൻ
Wednesday, June 23, 2021 10:26 PM IST
മ​ങ്കൊ​മ്പ് : കു​ട്ട​നാ​ട​ൻ ജ​ന​ത നേ​രി​ടു​ന്ന പ്ര​ശ​ന​ങ്ങ​ൾ​ക്കു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി.​എം സു​ധീ​ര​ൻ നി​വേ​ദ​നം ന​ൽ​കി. ഒ​ന്നാം കു​ട്ട​നാ​ട് പാ​ക്കേ​ജി​ന്‍റെ പാ​ളി​ച്ച​ക​ൾ സ​ത്യ​സ​ന്ധ​മാ​യി വി​ല​യി​രു​ത്തി വേ​ണം ര​ണ്ടാം പാ​ക്കേ​ജു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ. സ്വീ​ക​രി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ സം​ബ​ന്ധി​ച്ചു ജ​ന​പ്ര​തി​നി​ധി​ക​ൾ, പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ എ​ന്നി​വ​രു​മാ​യി തു​റ​ന്ന ച​ർ​ച്ച​ക​ൾ ന​ട​ത്ത​ണം. പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ ജ​ന​പ​ങ്കാ​ളി​ത്ത​വും ഉ​റ​പ്പു​വ​രു​ത്ത​ണം.
പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം ആ​വ​ശ്യ​മാ​യ​തി​നാ​ൽ കു​ട്ട​നാ​ട് വി​ക​സ​ന അ​ഥോ​റി​റ്റി നി​ല​വി​ൽ വ​ര​ണം. സ്വ​യം​ഭ​ര​ണാ​വ​കാ​ശ​മു​ള്ള അ​ഥോ​റി​റ്റി​യി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ​യും സീ​നി​യ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്ത​ണം. സ​മി​തി​യി​ൽ അ​ഡീ​ഷ്ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ത​ല​ത്തി​ലു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്റെ സ്ഥി​രം സാ​ന്നി​ധ്യം ഉ​ണ്ടാ​ക​ണം. വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​മി​ല്ലാ​യ്മ​യാ​ണ് കു​ട്ട​നാ​ട്ടി​ലെ പ്ര​ശ്‌​ന​ങ്ങ​ൾ സ​ങ്കീ​ർ​ണ​മാ​ക്കു​വാ​ൻ പ്ര​ധാ​ന കാ​ര​ണം.
കു​ട്ട​നാ​ട​ൻ ജ​ന​ത നേ​രി​ടു​ന്ന യാ​ത​ന​ക​ൾ​ക്കു ഹ്രസ്വ-​ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ചെ​യ്യേ​ണ്ട​തു​ണ്ട്
. ന​ട​പ​ടി​ക​ളു​ടെ തു​ട​ക്ക​മെ​ന്ന നി​ല​യി​ൽ മു​ഖ്യ​മ​ന്ത്രി, ധ​നം, റ​വ​ന്യു, കൃ​ഷി-​ജ​ല​വി​ഭ​വ-​മ​ത്സ്യ​ബ​ന്ധ​ന-​ആ​രോ​ഗ്യ-​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ-​പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി​മാ​ർ, പ്ര​തി​പ​ക്ഷ നേ​താ​വ്, വ​കു​പ്പു​ക​ളു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ, പാ​ട​ശേ​ഖ​ര​സ​മി​തി, രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ, സേ​വ് കു​ട്ട​നാ​ട് ഫോ​റം പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ഒ​രു ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു​കൂ​ട്ടു​ക​യും വേ​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.