ധ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ദൗ​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്ന് കെബിടി​എ
Wednesday, June 23, 2021 10:26 PM IST
ആ​ല​പ്പു​ഴ: പെ​ട്രോ​ളും ഡീ​സ​ലും ജി​എ​സ്ടി പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തോ​ടു യോ​ജി​ക്കു​ന്നി​ല്ലെ​ന്നു​ള്ള സം​സ്ഥാ​ന ധ​ന​മ​ന്ത്രി​യ​ടെ പ്ര​സ്താ​വ​ന ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യി​പ്പോ​യെ​ന്ന് കേ​ര​ള ബ​സ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ​ക​മ്മ​റ്റി. ഡീ​സ​ല്‍ വി​ല വ​ർ​ധ​ന​വു​മൂ​ലം ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത് സ്വ​കാ​ര്യ​ബ​സ് മേ​ഖ​ല​യാ​ണ്.
ലോ​ക്ഡൗ​ണ്‍ മൂ​ലം സ​ര്‍​വീ​സ് നി​ര്‍​ത്തേ​ണ്ടി​വ​ന്ന കാ​ല​ത്തെ റോ​ഡ് നി​കു​തി പോ​ലും കു​റ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​കു​ന്നി​ല്ല. പ​ക​രം ഒ​റ്റ, ഇ​ര​ട്ട ന​മ്പ​ര്‍​വ​ച്ച് വി​ചി​ത്ര സ​ര്‍​വീ​സ് ക​ളി ന​ട​ത്താ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​ലെ​ല്ലാം ഏ​റെ ദു​രൂ​ഹ​ത​ക​ള്‍ ഉ​ണ്ടെ​ന്നും കൊ​റോ​ണ​യു​ടെ മ​റ​വി​ല്‍ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല കു​ത്ത​ക​ക​ള്‍​ക്ക് കൈ​മാ​റാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ങ്ങ​ളാ​ണെ​ന്നും യോ​ഗം ആ​രോ​പി​ച്ചു.
ഡീ​സ​ലി​ന് നി​കു​തി കു​റ​യ്ക്കു​ക​യോ സ​ബ്‌​സി​ഡി അ​നു​വ​ദി​ക്കു​ക​യോ ചെ​യ്യു​ക, കൊ​റോ​ണ, കാ​ലം തീ​ര്‍​ന്ന് സാ​ധാ​ര​ണ നി​ല സം​ജാ​ത​മാ​കു​ന്ന​തു​വ​രെ റോ​ഡ് ടാ​ക്‌​സ് ഒ​ഴി​വാ​ക്കു​ക, ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​ക​ളു​മാ​യി ച​ര്‍​ച്ച ചെ​യ്ത് പെ​ട്രോ​നെ​റ്റി​ന്റെ ഗ്യാ​സ് വ​ണ്ടി​ക​ള്‍ സ്വ​കാ​ര്യ മേ​ഖ​ല​യ്ക്കും കൈ​മാ​റു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും യോ​ഗം ഉ​ന്ന​യി​ച്ചു.
യോ​ഗ​ത്തി​ല്‍ കെ​ബി​ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജെ. കു​ര്യ​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സെ​ക്ര​ട്ട​റി എ​സ്.​എം. നാ​സ​ര്‍, ടി.​പി. ഷാ​ജി​ലാ​ല്‍, എ​ന്‍. സ​ലിം, ബി​ജു ദേ​വി​ക, റി​നു സ​ഞ്ചാ​രി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.