ഗാ​ന്ധിദ​ർ​ശ​ൻ ൃസ​മി​തി ജി​ല്ലാത​ല മെ​മ്പ​ർ​ഷി​പ്പ് കാന്പ​യി​ൻ
Wednesday, June 23, 2021 10:26 PM IST
ആ​ല​പ്പു​ഴ: ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി ആ​ല​പ്പു​ഴ ജി​ല്ലാ ത​ല മെ​മ്പ​ർ​ഷി​പ്പ് കാ​ന്പെ​യി​നി​ന്‍റെ ഉ​ദ്ഘാ​ട​നം സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ക​ല്ലേ​ലി രാ​ഘ​വ​ൻ പി​ള്ള​യ്ക്ക് അം​ഗ​ത്വം ന​ൽ​കി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും കെ​പി​സി​സി സെ​ക്ര​ട്ട​റി​യു​മാ​യ ക​റ്റാ​നം ഷാ​ജി നി​ർ​വ​ഹി​ച്ചു. ഗാ​ന്ധി​ജി​യും ഗാ​ന്ധി​സ​വും വ​രും നൂ​റ്റാ​ണ്ടു​ക​ളി​ലും ഇ​ന്ത്യ​ക്കും ലോ​ക​ത്തി​നും വ​ഴി​കാ​ട്ടു​മെ​ന്ന് അം​ഗ​ത്വം സ്വീ​ക​രി​ച്ചു കൊ​ണ്ട് ക​ല്ലേ​ലി രാ​ഘ​വ​ൻ പി​ള്ള അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​സ്. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. വി​ജ​യ​കു​മാ​ർ, വി.​കെ. സു​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.