ജീ​വ​ൻ ര​ക്ഷാ​മ​രു​ന്നു​ക​ൾ കി​ട്ടാ​നി​ല്ല, രോ​ഗി​ക​ൾ ദു​രി​ത​ത്തി​ൽ
Wednesday, June 23, 2021 10:26 PM IST
അ​മ്പ​ല​പ്പു​ഴ: ആ​ശു​പ​ത്രി​യി​ൽ ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ കി​ട്ടാ​നി​ല്ല. രോ​ഗി​ക​ൾ ദു​രി​ത​ത്തി​ൽ. ത​ക​ഴി ആ​ശു​പ​ത്രി​യി​ലാ​ണ് ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ല​മാ​യി മ​രു​ന്നു​ക​ൾ ല​ഭ്യ​മ​ല്ലാ​ത്ത​ത്. ആ​വ​ശ്യ​ത്തി​നു ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​ല്ലാ​ത്ത​തും ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ നി​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ല​മാ​യി ഷു​ഗ​ർ, പ്ര​ഷ​ർ, കൊ​ള​സ്ട്രോ​ൾ, ര​ക്തം ക​ട്ട​പി​ടി​ക്കാ​തി​രി​ക്കു​ന്ന​തി​നു​ള്ള മ​രു​ന്നു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണം പൂ​ർ​ണ​മാ​യി നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. കു​ട്ട​നാ​ട​ൻ പ്ര​ദേ​ശ​മാ​യ ത​ക​ഴി, ചെ​മ്പും​പു​റം, പ​ട​ഹാ​രം, കു​ന്നു​മ്മ തു​ട​ങ്ങി നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും സാ​ധാ​ര​ണ​ക്കാ​രാ​യ 200 ഓ​ളം രോ​ഗി​ക​ളാ​ണ ഇ​വി​ടെ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്.
ആ​ശു​പ​ത്രി​യി​ൽ നി​ന്നും മ​രു​ന്നു​ക​ൾ കി​ട്ടാ​താ​യ​തോ​ടെ ഇ​വ​യെ​ല്ലാം വി​ല കൊ​ടു​ത്ത് സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ നി​ന്നും വാ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​യി. ലോ​ക്ക്ഡൗ​ൺ മൂ​ലം വ​രു​മാ​നം നി​ല​ച്ച സാ​ധാ​ര​ണ​ക്കാ​രി​ൽ പ​ല​ർ​ക്കും ഇ​തു താ​ങ്ങാ​നും ക​ഴി​യു​ന്നി​ല്ല. കു​ട്ടി​ക​ൾ​ക്ക് ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ന​ട​ത്തേ​ണ്ട പ്ര​തി​രോ​ധ കു​ത്തി​വ​യ്പും വാ​ക്സി​ൻ ല​ഭി​ക്കാ​ത്ത​തി​നാ​ൽ മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ നി​ര​വ​ധി കു​രു​ന്നു​ക​ൾ​ക്കാ​ണ് പ്ര​തി​രോ​ധ വാ​ക്സി​നും മു​ട​ങ്ങി​യ​ത്. ര​ണ്ടു ഡോ​ക്ട​ർ​മാ​ർ വേ​ണ്ടി​ട​ത്ത് ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​മാ​യി ഒ​രു ഡോ​ക്ട​ർ മാ​ത്ര​മാ​ണു​ള്ള​ത്. മ​റ്റൊ​രു ഡോ​ക്ട​റെ കോ​വി​ഡ് ഡ്യൂ​ട്ടി​ക്കു നി​യ​മി​ച്ചു. കൂ​ടാ​തെ ഏ​ഴു ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ മൂ​ന്നാ​യി കു​റ​ഞ്ഞു.​സ്ഥ​ലം മാ​റി​പ്പോ​യവ​ർ​ക്കു പ​ക​രം ആ​ളെ നി​യ​മി​ക്കാ​ത്ത​തി​നാ​ൽ വാ​ർ​ഡുത​ല പ്ര​തി​രോ​ധ, ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ത​ട​സം വ​ന്നി​രി​ക്കു​ക​യാ​ണ്.
ആ​ശു​പ​ത്രി​യി​ൽ ഫാ​ർ​മ​സി​സ്റ്റ് ഇ​ല്ലാ​ത്ത​തും ബാ​ധി​ച്ചി​ട്ടു​ണ്ട്. മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ത​ക​ഴി ആ​ശു​പ​ത്രി ഇ​ന്നു പ്ര​തി​സ​ന്ധി​യു​ടെ ന​ടു​വി​ലാ​ണ്. ഗ നൂ​റു ക​ണ​ക്കി​നു രോ​ഗി​ക​ൾ​ക്ക് ആ​ശ്ര​യ​മാ​യ ഈ ​ആ​രോ​ഗ്യ കേ​ന്ദ്ര​ത്തെ അ​വ​ഗ​ണി​ച്ച​തോ​ടെ പാ​വ​പ്പെ​ട്ട രോ​ഗി​ക​ളു​ടെ ദു​രി​തം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തി മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടെ ല​ഭ്യ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.