കോ​വി​ഡ് ബാ​ധി​ത​ന്‍റെ വീ​ട്ടി​ലെ 25-ഓ​ളം വ​ള​ർ​ത്തു​പ്രാ​വു​ക​ളെ കൊ​ന്ന​താ​യി പ​രാ​തി
Wednesday, June 23, 2021 10:26 PM IST
ചേ​ര്‍​ത്ത​ല: കോ​വി​ഡ് ബാ​ധി​ച്ച് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍റെ വീ​ട്ടി​ല്‍ നി​ന്നും 25 ഓ​ളം വ​ള​ര്‍​ത്തു​പ്രാ​വു​ക​ളെ സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ കൊ​ന്നു​ക​ള​ഞ്ഞ​താ​യി പ​രാ​തി. മ​രു​ത്തോ​ര്‍​വ​ട്ടം പ​നേ​ഴ​ത്തു​വെ​ളി​യി​ല്‍ ബെ​ന്നി​യു​ടെ മ​ക​ന്‍ ആ​റാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന ക്രി​സ്റ്റി വ​ള​ര്‍​ത്തി​യ 25 ഓ​ളം പ്രാ​വു​ക​ളെ​യാ​ണ് ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ന്നു​ക​ള​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.
ബെ​ന്നി​യു​ടെ പി​താ​വ് ജോ​സ​ഫി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജൂ​ണ്‍ ര​ണ്ടി​ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പി​റ്റേ​ന്ന് ക്രി​സ്റ്റി പ്രാ​വു​ക​ള്‍​ക്കു തീ​റ്റ കൊ​ടു​ക്കാ​നാ​യി കൂ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ്രാ​വു​ക​ളെ കൊ​ന്നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ജോ​സ​ഫ് മ​രി​ച്ച​തോ​ടെ വീ​ട്ടി​ലു​ള്ള എ​ല്ലാ​വ​രും പി​ന്നീ​ട് നി​രീ​ക്ഷ​ണ​ത്തി​ലാ​കു​ക​യും ചെ​യ്തു. പ്രാ​വു​ക​ളെ കൊ​ന്നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ വീ​ട്ടു​കാ​ര്‍ മു​ഹ​മ്മ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കി. സം​ഭ​വം അ​റി​ഞ്ഞ സ്വ​ദേ​ശി ജാ​ഗ​ര​ണ്‍ മ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക്രി​സ്റ്റി​ക്ക് നാ​ലി​നം വ്യ​ത്യ​സ്ത പ്രാ​വു​ക​ളെ സ​മ്മാ​നി​ച്ചു.