മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നാ​ളെ കു​ട്ട​നാ​ട്ടി​ൽ
Wednesday, June 23, 2021 10:23 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കു​ന്ന​തി​നും പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​മാ​യി ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ വെ​ള്ളി​യാ​ഴ്ച കു​ട്ട​നാ​ട് സ​ന്ദ​ർ​ശി​ക്കും. 11 മ​ണി​യോ​ടെ നെ​ടു​മു​ടി ബോ​ട്ടു​ജെ​ട്ടി​യി​ൽ എ​ത്തു​ന്ന മ​ന്ത്രി വ​ട​ക്കേ​ക്ക​രി, മാ​ട​ത്താ​നി​ക്ക​രി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​സി​ക്കും.
തു​ട​ർ​ന്ന് ച​ന്പ​ക്കു​ളം പാ​രി​ഷ് ഹാ​ളി​ൽ ജ​ല​വി​ഭ​വ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്തും. യോ​ഗ​ത്തി​ൽ തോ​മ​സ് കെ. ​തോ​മ​സ് എം​എ​ൽ​എ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന ജ​ന​പ്ര​തി​നി​ധി​ക​ൾ, കു​ട്ട​നാ​ട് പാ​ക്കേ​ജ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ, ജ​ല​സേ​ച​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.