ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് ഓ​ക്സി​ജ​ൻ ബൈ​പാ​പ് മെ​ഷീ​നു​ക​ൾ കൈ​മാ​റി
Wednesday, June 23, 2021 10:23 PM IST
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​രു​ടെ​യും ഇ​ടി​മ​ണ്ണി​ക്ക​ൽ ജൂ​വ​ലേ​ഴ്സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ലു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ആ​വ​ശ്യ​മാ​യ ര​ണ്ടു ഓ​ക്സി​ജ​ൻ ബൈ ​പാ​പ് മെ​ഷീ​നു​ക​ൾ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ച​ങ്ങ​നാ​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്കു കൈ​മാ​റി.
ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​അ​ജി​ത് കു​മാ​ർ, ന​ഗ​ര​സ​ഭാ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ജോ​ബി തൂ​ന്പു​ങ്ക​ൽ, ആ​ശു​പ​ത്രി ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ.​ തോ​മ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഡോ. ​സേ​തു എ​ന്നി​വ​ർ മെ​ഷീ​നു​ക​ൾ ഏ​റ്റു​വാ​ങ്ങി. പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ആ​ർ​ച്ച്ബി​ഷ​പ്സ് ഹൗ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​കാ​രി ജ​ന​റ​ൽ​മാ​രാ​യ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പു​രയ്​ക്ക​ൽ, മോ​ണ്‍. തോ​മ​സ് പാ​ടി​യ​ത്ത്, ചാ​ൻ​സി​ല​ർ ഫാ. ​ഐ​സ​ക് ആ​ല​ഞ്ചേ​രി, പ്രൊ​ക്യൂ​റേ​റ്റ​ർ ഫാ. ​ചെ​റി​യാ​ൻ കാ​രി​കൊ​ന്പി​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.