വീ​ടു​ക​ളെ ക്ല​സ്റ്റ​റു​ക​ളാ​ക്കി വീ​യ​പു​ര​ത്തെ പ്ര​തി​രോ​ധം
Tuesday, June 22, 2021 10:43 PM IST
ആ​ല​പ്പു​ഴ: വീ​ടു​ക​ളെ ക്ല​സ്റ്റ​റു​ക​ളാ​ക്കി തി​രി​ച്ചു കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​യി ന​ട​പ്പാ​ക്കു​ക​യാ​ണ് വീ​യ​പു​രം പ​ഞ്ചാ​യ​ത്ത്. പ​ഞ്ചാ​യ​ത്തി​ലെ 13 വാ​ര്‍​ഡു​ക​ളി​ലും ഇ​ത്ത​ര​ത്തി​ല്‍ ക്ല​സ്റ്റ​റു​ക​ള്‍ രൂ​പീ​ക​രി​ച്ചാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. ഓ​രോ വാ​ര്‍​ഡ് പ​രി​ധി​യി​ലും 50 വീ​ടു​ക​ളു​ള്ള മൂ​ന്നോ നാ​ലോ ക്ല​സ്റ്റ​റു​ക​ളാ​ണ് ഇ​തി​നാ​യി രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി പ​ത്തം​ഗ​ങ്ങ​ള്‍ വീ​ത​മു​ള്ള സം​ഘ​വു​മു​ണ്ട്.
ഓ​രോ ടീ​മി​നും ഒ​രു ടീം ​ലീ​ഡ​ര്‍ ഉ​ണ്ട്. ഇ​വ​രാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ല്‍നി​ന്നും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ആ​വ​ശ്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേശ​ങ്ങ​ള്‍ ടീം ​അം​ഗ​ങ്ങ​ൾ വ​ഴി ക്ല​സ്റ്റ​റു​ക​ള്‍​ക്ക് കീ​ഴി​ലു​ള്ള വീ​ടു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക. കൂ​ടാ​തെ വീ​ടു​ക​ളി​ല്‍ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​ര്‍ നി​രീ​ക്ഷ​ണം ലം​ഘി​ക്കു​ന്നു​ണ്ടോ എ​ന്നും ഇ​വ​ര്‍ ക​ര്‍​ശ​ന​മാ​യി പ​രി​ശോ​ധി​ക്കും. നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​ർ, കി​ട​പ്പു​രോ​ഗി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ, ഭ​ക്ഷ​ണം എ​ന്നി​വ എ​ത്തി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഇ​വ​ര്‍ ന​ട​ത്തു​ന്നു​ണ്ട്.